Skip to main content

ജില്ലാ ആസൂത്രണ സമിതി യോഗം നടന്നു

ജില്ലാ ആസൂത്രണ സമിതി യോഗം കളക്ട്രേറ്റ് കോണ്ഫറൻസ് ഹാളിൽ നടന്നു. 2019-20 വർഷത്തെ പദ്ധതികളുടെ ഭേദഗതിക്ക് യോഗത്തിൽ അംഗീകാരമായി. 27 പുതിയ പ്രോജക്ടുകൾക്ക് യോഗത്തിൽ അംഗീകാരം നൽകി. പഴയ 11 പ്രോജക്ടുകൾ ഉപേക്ഷിച്ചു. കേരള പുനർനിർമ്മാണ പദ്ധതികളുടെ മുൻഗണനാക്രമം, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, വിവിധ പഞ്ചായത്തുകളിലെ നീർത്തട പദ്ധതികൾ തുടങ്ങിയ വികസന പ്രവർത്തനങ്ങൾ യോഗം അവലോകനം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അധ്യക്ഷയായ ജില്ലാ പ്ലാനിങ് ഓഫീസർ ടി. ആർ.മായ, സർക്കാർ നോമിനി ഡോ.എം.വി. സുധാകരൻ, എന്നിവർക്കൊപ്പം ജില്ലാ ആസൂത്രണ സമിതി അംഗങ്ങളും പങ്കെടുത്തു.

date