Skip to main content

അരിയിരുത്തി വി.സി.ബി കം ബ്രിഡ്ജ് നിര്‍മ്മാണത്തിന് ഭരണാനുമതിയായി

കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ഈസ്റ്റ് എളേരി പഞ്ചായത്തിലെ അരിയിരുത്തി-മുനയംകുന്ന് റോഡിന് കുറുകെയായി നിര്‍മ്മിക്കുന്ന വി.സി.ബി കം ബ്രിഡ്ജിന്റെ നിര്‍മ്മാണത്തിന്  ഭരണാനുമതിയായി. അരിയിരുത്തി തോടിന് കുറുകെയുളള  പദ്ധതിയ്ക്ക് 54 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുളളത്. പദ്ധതി യാഥാര്‍ത്യമായാല്‍  അരിയിരുത്തി പ്രദേശത്തെ വേനല്‍ക്കാല കുടിവെളളക്ഷാമം ഒരു പരിധിവരെ  ഒഴിവാക്കാനും, ജലവിതാനം ഉയര്‍ത്താനും, പുതിയ കുഴല്‍കിണര്‍ നിര്‍മ്മിക്കുന്ന സാഹചര്യം ഒഴിവാക്കാനും സാധിക്കും. 7.8 മീറ്റര്‍ വീതിയുളള അരിയുത്തി തോടിന് വി.സി.ബി കം ബ്രിഡ്ജ് നിര്‍മ്മിച്ചാല്‍ ഏകദേശം 77.98 ഹെക്ടര്‍ വിസ്തീര്‍ണ്ണത്തിലുളള പ്രദേശത്തിന് വളരെയധികം പ്രയോജനകരമാകും. 

 കാസര്‍കോട്  വികസന പാക്കേജ് ജില്ലാതല സമിതി യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു അധ്യക്ഷനായി.  സ്‌പെഷ്യല്‍ ഓഫീസര്‍ ഇ.പി.രാജമോഹന്‍, ചെറുകിട ജലസേചന വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഡി.രാജന്‍ മറ്റ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.  

date