Skip to main content

പാഴ്‌വസ്തുക്കള്‍ കൊണ്ടുളള 'ജീവനി' ലോഗോ മത്സരം

കൃഷിവകുപ്പ് ജനുവരി  മുതല്‍ ഏപ്രില്‍ 2021 വരെ നടപ്പാക്കുന്ന ജീവനി നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം എന്ന പച്ചക്കറി കൃഷി വികസന പദ്ധതിയുടെ ലോഗോ പാഴ്‌വസ്തുക്കള്‍  ഉപയോഗിച്ച്  തയ്യാറാക്കുന്നതിനായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഇന്ന്( ജനുവരി ഏഴിന്)ഉച്ചയ്ക്ക് രണ്ടിന്  കാഞ്ഞങ്ങാട്  ബ്ലോക്ക് പഞ്ചായത്തു ഹാളില്‍ മത്സരം സംഘടിപ്പിക്കും.   എ ഫോര്‍  പേപ്പറിന്റെ സൈസില്‍ ആയിരിക്കണം ലോഗോ തയ്യാറാക്കേണ്ടത്. പ്ലാസ്റ്റിക്ക് ഒഴികെയുളള ഏത് പാഴ് വസ്തുക്കളും ലോഗോ തയ്യാറാക്കാന്‍ ഉപയോഗിക്കാം.  ലോഗോ തയ്യാറാക്കാന്‍ ആവശ്യമായ എല്ലാ വസ്തുക്കളും വിദ്യാര്‍ത്ഥികള്‍ തന്നെ  കൊണ്ടു വരണം. 

date