Skip to main content

ലൈബ്രറി കൗണ്‍സില്‍ മുത്തുമാസ്റ്റര്‍ അനുസ്മരണവും സെമിനാറും ഇന്ന്

 

കേരള ഗ്രന്ഥശാലാ സംഘം പ്രവര്‍ത്തകനും മുന്‍ ജില്ലാ സെക്രട്ടറിയുമായിരുന്ന മുത്തുമാസ്റ്റര്‍ അനുസ്മരണവും സെമിനാറും ഇന്ന് (ജനുവരി ഏഴ്) രാവിലെ 10 ന് താരേക്കാട് ഇ. പത്മനാഭന്‍ സ്മാരക മന്ദിരത്തില്‍ ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി.കെ. സുധാകരന്‍ ഉദ്ഘാടനം ചെയ്യും. 'മതനിരപേക്ഷ ഭരണഘടനയും പൗരത്വഭേദഗതി ബില്ലും' എന്ന വിഷയത്തില്‍ ഡോ. സെബാസ്റ്റ്യന്‍ പോളും 'മാറുന്ന കാലവും ലൈബ്രേറിയന്റെ ചുമതലകളും' വിഷയത്തില്‍ ഡോ. സി.പി. ചിത്രഭാനുവും പ്രഭാഷണം നടത്തും. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ടി.കെ. നാരായണദാസ് അധ്യക്ഷനാവും. സെമിനാറില്‍ പങ്കെടുക്കുന്നവര്‍ രാവിലെ 9.30 ന് എന്‍.ജി.ഒ. യൂണിയന്‍ ഹാളിലെത്തി രജിസ്റ്റര്‍ ചെയ്യണം. സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ കെ.എ. വിശ്വനാഥന്‍, എം.എം.എ. ബക്കര്‍, കെ.ജി. മരിയ ജെറാള്‍ഡ്, ടി.എ. കൃഷ്ണന്‍കുട്ടി, എം.കെ. പ്രദീപ്, വൈസ് പ്രസിഡന്റ് രാമചന്ദ്രന്‍, ലൈബ്രേറിയന്‍ യൂണിയന്‍ സെക്രട്ടറി മോഹന്‍ദാസ്, ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി എം.കാസിം, ജോയിന്റ് സെക്രട്ടറി എം.കെ. സുരേന്ദ്രന്‍ എന്നിവര്‍ സംസാരിക്കും.

date