ഏറ്റുമാനൂര്‍ ബ്ലോക്ക് ലൈഫ് സംഗമം 11ന്
ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ടവരുടെ കുടുംബസംഗമവും അദാലത്തും ജനുവരി 11 ന് രാവിലെ 10 മുതല്‍ അതിരമ്പുഴ സെന്‍റ് അലോഷ്യസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. ഭക്ഷ്യ-പൊതുവിതരണ മന്ത്രി പി. തിലോത്തമന്‍ ഉദ്ഘാടനം ചെയ്യും. അഡ്വ. കെ. സുരേഷ്കുറുപ്പ് എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ തോമസ് ചാഴികാടന്‍ എം.പി മുഖ്യപ്രഭാഷണം നടത്തും. വീടുകളുടെ താക്കോല്‍ ദാനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ നിര്‍വഹിക്കും. മുന്‍ എം.എല്‍.എ വൈക്കം വിശ്വന്‍ അനുമോദനപത്രവും ജില്ലാ കളക്ടര്‍ പി. കെ സുധീര്‍ ബാബു പ്രതിഭാ പുരസ്കാരവും വിതരണം ചെയ്യും. മികച്ച ഉദ്യോഗസ്ഥരെ പ്രോജക്ട് ഡയറക്ടര്‍ പി. എസ് ഷിനോ ആദരിക്കും. ലൈഫ് മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി.എന്‍. സുഭാഷ് അദാലത്തിലേക്കുളള അപേക്ഷകള്‍ ഏറ്റുവാങ്ങും.
ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സജി തടത്തില്‍, വൈസ് പ്രസിഡന്‍റ് ലളിത സുജാതന്‍, എഡിസി ജനറല്‍ ജി. അനീസ്, പഞ്ചായത്ത് അസിസ്റ്റന്‍റ് ഡയറക്ടര്‍ പി. ജയരാജന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാര്‍, ജില്ലാ പഞ്ചായത്തംഗങ്ങള്‍, സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍ തുടങ്ങിയവര്‍ സംസാരിക്കും.
- Log in to post comments