Skip to main content

പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്

അയ്യങ്കാളി മെമ്മോറിയല്‍  ടാലന്‍റ് സെര്‍ച്ച് ആന്‍റ് ഡെവലപ്പ്മെന്‍റ് സ്കോളര്‍ഷിപ്പ് പരീക്ഷയ്ക്ക്  പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 

  പേര്, രക്ഷിതാവിന്‍റെ പേര്, മേല്‍വിലാസം, സമുദായം, കുടുംബവാര്‍ഷിക വരുമാനം, വയസ്, പഠിക്കുന്ന ക്ലാസ്, സ്കൂളിന്‍റെ വിലാസം എന്നിവ ഉള്‍പ്പെടെ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ  സ്കൂള്‍ മേധാവിയുടെ സാക്ഷ്യപത്രം സഹിതം ഫെബ്രുവരി അഞ്ചിനകം ഐ.റ്റി.ഡി.പി പ്രോജക്ട് ഓഫീസിലോ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലോ നല്‍കണം. അര്‍ഹത നേടുന്നവര്‍ക്ക് പഠനോപകരണങ്ങള്‍, ഫര്‍ണിച്ചര്‍, പ്രത്യേക ട്യൂഷന്‍ എന്നിവയ്ക്ക് ധനസഹായവും പ്രതിമാസ സ്റ്റൈപ്പന്‍റും ലഭിക്കും. ഫോണ്‍: 04828 202751, 9496070350

date