ദര്‍ഘാസ് ക്ഷണിച്ചു
കോഴിക്കോട് പോര്‍ട്ട് ഓഫീസര്‍ തുറമുഖ വകുപ്പിന്റെ അധീനതയിലുളളതും ബേപ്പൂര്‍ തുറമുഖ പുലിമൂട്ടിന് സമീപമുളളതുമായ സ്ഥലത്ത് വാഹന പാര്‍ക്കിങ് ഫീസ് പിരിച്ചെടുക്കുന്നതിനായി വ്യക്തികളില്‍/സ്ഥാപനങ്ങളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് ജനുവരി 13 ന് ഉച്ചയ്ക്ക് 12 മണി വരെ സ്വീകരിക്കും. ഫോണ്‍ 0495 2414863, 2414039.
ദര്‍ഘാസ് ക്ഷണിച്ചു
കേരള മാരിടൈം ബോര്‍ഡിനുവേണ്ടി അഴീക്കല്‍ തുറമുഖത്തേക്ക് കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനും സ്ഥാപിച്ച് പ്രവര്‍ത്തനക്ഷമമാക്കുന്നതിനും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ ലഭിക്കേണ്ട അവസാന തീയതി ജനുവരി 24 ന് ഒരു മണി വരെ. ഫോണ്‍ 0495 2418610, 2414863.
മുക്കം നഗരസഭ ലൈഫ് കുടുംബ സംഗമം യോഗം 9 ന്
മുക്കം നഗരസഭയുടെ ലൈഫ് കുടുംബ സംഗമം വിജയിപ്പിക്കുന്നതിനായി വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം ജനുവരി ഒന്‍പതിന് മൂന്ന് മണിക്ക് മുക്കം നഗരസഭാ കൗണ്‍സില്‍ ഹാളില്‍ ചേരും. ഫോണ്‍ 2297132.
ക്വട്ടേഷന്‍ ക്ഷണിച്ചു
ദേശീയ സമ്പാദ്യ പദ്ധതിയിലൂടെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വിവിധ സേവിംഗ്സ് സ്‌കീമുകളുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി കോഴിക്കോട്, കൊടുവളളി ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസുകളുടെ പരിസരത്ത് എല്‍.ഇ.ഡി ഡിസ്പ്ലേ ബോര്‍ഡ് സ്ഥാപിക്കുന്നതിനായി സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ജനുവരി 21 ന് വൈകീട്ട് നാല് മണി വരെ സ്വീകരിക്കും.
- Log in to post comments