Post Category
വൈദ്യൂതി അദാലത്തിലേക്ക് പരാതി നല്‍കാം.
ജനുവരി 27 ന് രാവിലെ 10 ന് കളക്ടറേറ്റ് മെയിന്‍ കോണ്‍ഫറന്‍സ് ഹാളില്‍ വൈദ്യൂതി അദാലത്തിലേക്ക് പരാതി നല്‍കാന്‍ അവസരം. സര്‍വ്വീസ് കണക്ഷന്‍, ലൈന്‍,പോസ്റ്റ് മാറ്റിയിടല്‍, ബില്‍, മീറ്റര്‍ തകരാര്‍, വോള്‍ട്ടേജ് ക്ഷാമം, ഉടമസ്ഥാവകാശം മാറ്റല്‍, സുരക്ഷ, പ്രോപ്പര്‍ട്ടി ക്രോസ്സിങ്ങ്, കേബിള്‍ ടി.വി, വൈദ്യുതി കുടിശ്ശിക തുടങ്ങിയ വൈദ്യുതിയുമായി ബന്ധപ്പെട്ട പരാതികളാണ് അദാലത്തില്‍ പരിഗണിക്കുന്നത് .പരാതികള്‍ ബന്ധപ്പെട്ട സെക്ഷന്‍ ഓഫീസിലോ സബ്ഡിവിഷന്‍ , ഡിവിഷന്‍,സര്‍ക്കിള്‍ ഓഫീസിലോ സമര്‍പ്പിക്കാം. പരാതികളില്‍ ഉപഭോക്താവിന്റെ പേര്, വിലാസം, കണ്‍സ്യൂമര്‍ നമ്പര്‍, പോസ്റ്റ് നമ്പര്‍, ഫോണ്‍ നമ്പര്‍ എന്നിവ ഉണ്ടായിരിക്കണം. പരാതികള്‍ സ്വീകരിക്കുന്ന അവസാന തീയ്യതി ജനുവരി 17 .
date
- Log in to post comments