Post Category
ഐടിഐ തൊഴില്‍ മേള; ഒഴുകിയെത്തി വിദ്യാര്‍ത്ഥികള്‍
സംസ്ഥാനത്തെ ഐടിഐ വിദ്യാര്‍ത്ഥികള്‍ക്കായി കാസര്‍കോട് ഗവ ഐടി ഐയില്‍ തൊഴില്‍ മേള സംഘടിപ്പിച്ചു. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ മേള ഉദ്ഘാടനം ചെയ്തു. കാസര്‍കോട് നഗരസഭ ചെയര്‍പേഴ്സണ്‍ ബീഫാത്തിമ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. വിവിധ ജില്ലകളില്‍ നിന്നും നാനൂറോളം വിദ്യാര്‍ത്ഥികളാണ് തൊഴില്‍ മേളയില്‍ പങ്കെടുത്തത്. കേന്ദ്ര പൊതുമേഖലാ ഗവേഷണ കേന്ദ്രമായ സിപിസിആര്‍ഐ അടക്കം മുന്‍നിര സ്ഥാപനങ്ങളും പ്രമുഖ വ്യവസായകേന്ദ്രങ്ങളുമാണ് തൊഴില്‍ദാതാക്കളായി എത്തിയത്. രാവിലെ ഒമ്പതിന് തുടങ്ങിയ മേള വൈകുന്നേരം അഞ്ച് വരെ നീണ്ടുനിന്നു. ഐടിഐ പ്രിന്‍സിപ്പാള്‍ സി രവി കുമാര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
date
- Log in to post comments