Skip to main content

കാഞ്ഞങ്ങാട് ബ്ലോക്ക് ലൈഫ് കുടുംബസംഗമം 19 ന്

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിലെ ലൈഫ് കുടുംബ സംഗമം ജനുവരി 19 ന് രാവിലെ ഒമ്പതു മുതല്‍  ബ്ലോക്ക് പഞ്ചായത്തില്‍ നടക്കും.  കെ. കുഞ്ഞിരാമന്‍  എം എല്‍ എ  കുടുംബ സംഗമം ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു മുഖ്യാതിഥിയാകും. ഗുണഭോക്തൃ നിര്‍വ്വഹണ ഓഫീസര്‍മാരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ അനുമോദിക്കും. ലൈഫ്, പി.എം.എ.വൈ പദ്ധതിയില്‍ ബ്ലോക്കിന് കീഴിലെ അഞ്ച് പഞ്ചായത്തുകളില്‍ വീട് പണി പൂര്‍ത്തിയായ 496 ഗുണഭോക്താക്കള്‍ സംഗമത്തിലെത്തും. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ  സേവനങ്ങള്‍ കുടുംബ സംഗമത്തില്‍ ലഭിക്കും. ..

date