Skip to main content
പ്ലാസ്റ്റിക് നിരോധനം പ്രഖ്യാപിച്ചും പുഴയും അനുബന്ധ തോടുകളും മാലിന്യ മുക്തമാക്കണം എന്ന് പ്രചരിപ്പിച്ചും വെള്ളിയാമറ്റത്ത് നടത്തിയ വിളംബര ജാഥ

പ്ലാസ്റ്റിക് നിരോധനം പ്രഖ്യാപിച്ചും ജലസ്രോതസുകള്‍ മാലിന്യ മുക്തമാക്കണമെന്ന് പ്രചരിപ്പിച്ചും വിളംബര ജാഥ

 
 വെള്ളിയാമറ്റം ഗ്രാമ പഞ്ചായത്തില്‍ പ്ലാസ്റ്റിക് നിരോധനം പ്രഖ്യാപിച്ചും പഞ്ചായത്തിലൂടെ ഒഴുകുന്ന വടക്കനാര്‍ പുഴയും അനുബന്ധ തോടുകളും മാലിന്യ മുക്തമാക്കണം എന്ന് പ്രചരിപ്പിച്ചും വിളംബര ജാഥ സംഘടിപ്പിച്ചു. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മെര്‍ട്ടില്‍ മാത്യു ജാഥയുടെ ഫ്‌ളാഗ് ഓഫ് നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാജശേഖരന്‍ ജാഥാംഗങ്ങള്‍ക്കായി  പരിസ്ഥിതി പ്രതിഞ്ജ ചൊല്ലി കൊടുത്തു. ഗോത്ര കലാകാരന്‍മാരുടെ ചെണ്ടമേളം, പരിചമുട്ടുകളി, കുടുംബശ്രീ പ്രവര്‍ത്തകരുടെ നിശ്ചല ദൃശ്യങ്ങള്‍  എന്നിവ ജാഥയെ വര്‍ണ്ണാഭമാക്കി.

വെളളിയാമറ്റം ഗ്രാമപഞ്ചായത്തില്‍ ഹരിത കര്‍മ്മസേന രൂപീകരിച്ച് പ്ലാസ്റ്റിക്കുകള്‍ ശേഖരിക്കുന്നതായും കുടുംബശ്രീ വനിതാ യൂണിറ്റ് വഴി തുണി സഞ്ചികള്‍ ഗ്രാമങ്ങളില്‍ എത്തിക്കുന്നതിന് പരിശ്രമിക്കുന്നുണ്ടെന്നും പ്രസിഡന്റ് അറിയിച്ചു. വടക്കനാറിന്റെ തീരപ്രദേശങ്ങള്‍ സംരക്ഷിച്ചുകൊണ്ടും മാലിന്യങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനും പദ്ധതികള്‍ ആവിഷ്‌ക്കരിച്ചുവരുന്നതാണ്. 26 കിലോ മീറ്റര്‍ നീളമുള്ള വടക്കനാര്‍ പുഴയുടെ തീര സര്‍വ്വേ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഇവ പഠനവിധേയമാക്കി പദ്ധതികള്‍ക്ക് രൂപം നല്‍കാനാണ് ഗ്രാമപഞ്ചായത്ത് ആഗ്രഹിക്കുന്നതെന്ന് പ്രസിഡന്റ് പറഞ്ഞു.

  ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ ഉദ്യോഗസ്ഥര്‍, പൗരപ്രമുഖര്‍, ഊര് മൂപ്പ•ാര്‍, ട്രൈബല്‍ പ്രമോട്ടര്‍മാര്‍, സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകള്‍, നാഷണല്‍ സര്‍വീസ് സ്‌കീം വാളണ്ടിയര്‍മാര്‍, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍, ഹരിത - കാര്‍ഷിക കര്‍മ്മ സേനാഗംങ്ങള്‍ ,അദ്ധ്യാപകര്‍ ,കുടുബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങി നൂറ് കണക്കിനാളുകള്‍ വിളംബര ജാഥയില്‍ അണിചേര്‍ന്നു.

 

date