Skip to main content

ലൈഫ് മിഷന്‍  കുടുംബസംഗമവും  അദാലത്തും ജനുവരി 6 ന് കട്ടപ്പനയിൽ ജില്ലാതല സംഗമം 19 ന് നെടുങ്കണ്ടത്ത്

 

ജില്ലയിലെ ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ ആദ്യ കുടുംബസംഗമവും അദാലത്തും ഇന്ന് ( ജനുവരി 6 ന് )

കട്ടപ്പന നഗരസഭയില്‍ . രാവിലെ 10ന് നഗരസഭ ടൗണ്‍ ഹാളില്‍  സംഗമത്തിന്റെ ഉദ്ഘാടനം റോഷി അഗസ്റ്റിന്‍ എം.എല്‍.എ നിര്‍വഹിക്കും. നഗരസഭ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി അധ്യക്ഷത വഹിക്കും. ജില്ലാ കലക്ടർ എച്ച് ദിനേശൻ മുഖ്യപ്രഭാഷണം നടത്തും.

 

11 മണി മുതല്‍ 20 ഓളം സർക്കാർ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ടുള്ള  അദാലത്ത് നടക്കും . സര്‍ക്കാരിന്റെ സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതി ആണ് ലൈഫ് മിഷന്‍. കേരളത്തിലെ എല്ലാ ഭൂരഹിതര്‍ക്കും, ഭൂരഹിത ഭവനരഹിതര്‍ക്കും, ഭവനം പൂര്‍ത്തിയാകാത്തവര്‍ക്കും ,നിലവിലുള്ള പാര്‍പ്പിടം വാസയോഗ്യമല്ലാത്തവര്‍ക്കും സുരക്ഷിതവും മാന്യവുമായ പാര്‍പ്പിട സംവിധാനം ഒരുക്കി നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കട്ടപ്പന നഗരസഭയിൽ പി എം എ വൈ ലൈഫ് പദ്ധതിയിൽ 1065 ഗുണഭോക്താക്കളാണ് ഉൾപ്പെട്ടിരിക്കുന്നത്.ഇതിൽ നിർമ്മാണം ആരംഭിച്ച 1009  വീടുകളിൽ   596 എണ്ണം നിർമ്മാണം പൂർത്തീകരിച്ചു. 413 വീടുകളുടെ അവസാനഘട്ട നിർമ്മാണം പുരോഗമിച്ചു വരുന്നതായും നഗരസഭാ ചെയർമാൻ ജോയി വെട്ടിക്കുഴി അറിയിച്ചു. ഭൂ - ഭവന രഹിതരുടെ സാമ്പത്തിക സാമൂഹിക ഉന്നമനവും ആത്മാഭിമാനബോധത്തിന് കരുത്തു പകരുകയും ചെയ്യുന്ന സമ്പൂർണ്ണ പാർപ്പിട പദ്ധതിയുടെ പ്രയോജനം ലദിച്ചവർക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിവിധ ക്ഷേമപദ്ധതികളും നേരിട്ടു ലഭ്യമാക്കുന്നതിനാണ് കുടുംബ സംഗമത്തോടൊപ്പം അദാലത്തും സംഘടിപ്പിച്ചിരിക്കുന്നത്. 

ജനുവരി 19ന് നെടുങ്കണ്ടത്ത് ജില്ലാതല ലൈഫ് ഗുണഭോക്തൃ സംഗമം വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി ഉദ്ഘാടനം ചെയ്യും.

സംസ്ഥാന തലത്തിൽ ലൈഫ് പദ്ധതിയിൽ നിർമ്മിച്ച 2 ലക്ഷം വീടുകളുടെ നിർമ്മാണ പൂർത്തീകരണ പ്രഖ്യാപനം ജനുവരി 26 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കുന്നതിന് മുന്നോടിയായിട്ടാണ് നഗരസഭ, ബ്ലോക്ക് ,ജില്ലാ പഞ്ചായത്ത് തലങ്ങളിൽ

ലൈഫ് ഗുണഭോക്തൃ കുടുംബ സംഗമങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. 

 

 കട്ടപ്പന നഗരസഭയിലെ ഗുണഭോക്തൃ കുടുംബ സംഗമ പരിപാടിയിൽ നഗരസഭാ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാർ, കൗൺസിലർമാർ, വിവിധ രാഷ്ട്രീയ, സംഘടനാ പ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

date