Skip to main content

എറണാകുളം അറിയിപ്പുകള്‍

കൊച്ചി: സര്‍ക്കാര്‍ വകുപ്പുകളിലെ പാര്‍ട്ട്  ടൈം സ്വീപ്പര്‍, പാര്‍ട്ട്  ടൈം വാച്ച്മാന്‍ തുടങ്ങിയ ഒഴിവുകള്‍ കുടുംബശ്രീ, കെക്‌സോണ്‍ മുഖേന നികത്തണമെന്ന 05/10/19 ലെ 84/2019/ധന. നമ്പര്‍ സര്‍ക്കാര്‍ ഉത്തരവ് 04/12/19 ലെ 95/2019/ധന നമ്പര്‍ ഉത്തരവ് പ്രകാരം സര്‍ക്കാര്‍ റദ്ദാക്കിയിട്ടുണ്ട്. ആയതിനാല്‍ എല്ലാ സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഉണ്ടാകുന്ന പ്രസ്തുത ഒഴിവുകള്‍ എംപ്ലോയ്‌മെന്റ് വകുപ്പ് മുഖേന തന്നെ നികത്തേണ്ടതാണ് എന്നറിയിക്കുന്നു.

കേരള അഡ്മിസ്‌ട്രേറ്റീവ് സര്‍വ്വീസ്
പരീക്ഷാ പരിശീലനം

കൊച്ചി: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, എറണാകുളം ജില്ലാ യുവജന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ കേരള അഡ്മിനസ്‌ട്രേറ്റീവ് സര്‍വ്വീസ് (കെ.എ.എസ്) പരീക്ഷാ സൗജന്യ ഓണ്‍ലൈന്‍ പരിശീലനം നല്‍കുകയാണ്. ഗവ:കോളേജ് മണിമലക്കുന്ന്, ഗവ:കോളേജ് തൃപ്പൂണിത്തുറ എന്നീ കോളേജുകളിലാണ് പരിശീലനം. ജനുവരി 11-ന് രാവിലെ ഒമ്പതിന് ക്ലാസുകള്‍ ആരംഭിക്കും. തുടര്‍ന്ന് ഫെബ്രുവരി 22 വരെ ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം അഞ്ചു വരെയായിരിക്കും ക്ലാസുകള്‍ നടക്കുക. താത്പര്യമുളളവര്‍ ഇനി പറയുന്ന നമ്പരില്‍ വിളിക്കാം. ഫോണ്‍ 0484-2428071, 8078708370, 9605975196.

എംപ്ലോയ്‌മെന്റ് എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാം
ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു

കൊച്ചി: പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പിലാക്കുന്ന മത്സര പരീക്ഷ പരിശീലന ധനസഹായ പദ്ധതിയായ എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാം 2019-2020 ന്റെ അന്തിമ ഗുണഭോക്തൃ പട്ടിക www.bcdd.kerala.gov.in വെബ്‌സൈറ്റില്‍ പ്രിസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ എറണാകുളം 0484-2429130, കോഴിക്കോട് 0495-2377786.

ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ് മാറ്റിവച്ചു

കൊച്ചി: സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ജനുവരി ഒമ്പതിന് നടത്താനിരുന്ന ജില്ലയിലെ കമ്മീഷന്‍ സിറ്റിംഗ് ജനുവരി 14-ന് രാവിലെ 11-ന് എറണാകുളം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലെ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും

 

ഐ.എച്ച്.ആര്‍.ഡിയുടെ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ മോഡല്‍ ഫിനിഷിങ്ങ് സ്‌കൂള്‍, കലൂരില്‍  ആരംഭിക്കുവാനിരിക്കുന്ന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
ഡിപ്ലോമ ഇന്‍ ഡെന്‍ന്റല്‍ അസിസ്റ്റന്‍സ് (ഡിഡിഎ) യോഗ്യത എസ്.എസ്.എല്‍.സി പാസ്സ്, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്‌ളിക്കേഷന്‍സ്  (പി.ജി.ഡി.സി.എ) യോഗ്യത ഡിഗ്രി പാസ്സ്, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ എംബെഡഡ് സിസ്റ്റം ഡിസൈന്‍ (പി.ജി.ഡി.ഇ.ഡി) യോഗ്യത എം.ടെക്/ ബിടെക്/എം.എസ്സ്‌സി പാസ്സ്, ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്‌ളിക്കേഷന്‍സ് (ഡി.സി.എ) യോഗ്യത +2 പാസ്സ്, ഡാറ്റ എന്‍ട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഡി.ഡി.റ്റി.ഒ.എ.)യോഗ്യത എസ്.എസ്.എല്‍.സി പാസ്സ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫോര്‍മേഷന്‍ സയന്‍സ്  (സി.സി.എല്‍.എൈ.എസ്) യോഗ്യത എസ്.എസ്.എല്‍.സി പാസ്സ്, ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയ്ന്‍ മാനേജ്‌മെന്റ് (ഡി.എല്‍.എസ്സ്.എം) (പി.ജി.ഡി.സി.എ) യോഗ്യത ഡിഗ്രി പാസ്സ് എസ് / എസ്.റ്റി കുട്ടികള്‍ക്ക് നിയമാനുസൃതമായ ഫീസ് ആനുകൂല്യം ലഭിക്കുന്നതാണ്. താല്‍പര്യമുള്ളഅപേക്ഷകര്‍ കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു ഇന്റര്‍ നാഷണല്‍  സ്‌റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്നമോഡല്‍ ഫിനിഷിങ്ങ്‌സ്‌കൂള്‍ ഓഫീസില്‍ ജനുവരി 20 നുമുമ്പായി അപേക്ഷ സമര്‍പ്പിക്കുക. (ഫോണ്‍0484 2985252).

date