Skip to main content
സ്റ്റാര്‍ട്ടപ്പ്  വില്ലേജ് എന്റെര്‍പ്പണര്‍ഷിപ് പ്രോഗ്രാം ഓഫീസ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി മൂക്കാട്ട് ഉദ്ഘാടനം ചോയ്യുന്നു.

സ്റ്റാര്‍ട്ടപ്പ്  വില്ലേജ് എന്റെര്‍പ്പണര്‍ഷിപ് പ്രോഗ്രാം ഓഫീസ്  പ്രവര്‍ത്തനം ആരംഭിച്ചു

കുടുംബശ്രീ ജില്ലാ മിഷന്റെ കീഴില്‍ സ്റ്റാര്‍ട്ടപ്പ്  വില്ലേജ് എന്റര്‍പ്പണര്‍ഷിപ് പ്രോഗ്രാമിന്റെ ഭാഗമായുള്ള സ്റ്റാര്‍ട്ടപ് വില്ലേജിന്റെ പുതിയ ഓഫീസ് ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി മൂക്കാട്ട്  നിര്‍വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അജേഷ് റ്റിജി യോഗത്തിന് അധ്യക്ഷത വഹിച്ചു.   ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തില്‍ വിപുലീകരിച്ച സജ്ജീകരണങ്ങളോടുകൂടിയാണ്  പുതിയ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഗ്രാമീണ മേഖലകളില്‍ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമിട്ടുകൊണ്ട് ഭാരത സര്‍ക്കാര്‍ രൂപം കൊടുത്ത പദ്ധതിയാണ് സ്റ്റാര്‍ട്ടപ്പ് വില്ലേജ്. അനേകം ജനങ്ങള്‍ക്ക്  പുതിയ ഒരു തൊഴില്‍ നേടുവാനും അതോടോപ്പോം ഒരു സ്ഥിരവരുമാനം ആകുവാനും സ്റ്റാര്‍ട്ടപ് വില്ലേജിലെ പദ്ധതികള്‍ സഹായിക്കും.
  ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റിന്റു സുഭാഷ്, മെമ്പര്‍മാരായ ജോര്‍ജ്ജ് വട്ടപ്പാറ, ചെയര്‍മാന്‍ ആഗസ്തി ,കുടുംബശ്രീ ജില്ലാ മിഷന്‍  അസിസ്റ്റന്റ് കോഡിനേറ്റര്‍ ഷാജിമോന്‍ പി.എ ,  മറ്റ് ജനപ്രതിനിധികള്‍  തുടങ്ങിയവര്‍ പങ്കെടുത്തു.

 

date