അഴുത ബ്ലോക്ക് പഞ്ചായത്ത് ലൈഫ് മിഷന്‍ ഗുണഭോക്തൃ കുടുംബസംഗമവും അദാലത്തും നടത്തി
അഴുത ബ്ലോക്ക് പഞ്ചായത്തുതല ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ ഇ. എസ് ബിജിമോള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഭവന രഹിതരായ ആരും കേരളത്തിലുണ്ടാകരുത് എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതു നടപ്പാക്കുന്നതിന്റെ നേര്‍ക്കാഴ്ചയാണ് ലൈഫ് പദ്ധതി പ്രകാരം പൂര്‍ത്തീകരിച്ച വീടുകളില്‍ നിന്നെത്തിയ ഗുണഭോക്താക്കളുടെ വലിയ സംഖ്യ സൂചിപ്പിക്കുന്നതെന്ന് എം.എല്‍.എ പറഞ്ഞു. തോട്ടം തൊഴിലാളികള്‍ക്കായി പുതിയ ഭവന പദ്ധതി സര്‍ക്കാര്‍ ആവിഷ്‌കരിച്ചു വരുന്നു.ഫെബ്രുവരി മാസത്തോടെ ഇതു പ്രകാരമുള്ള വീടു നിര്‍മ്മാണം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും എം.എല്‍.എ കൂടിച്ചേര്‍ത്തു.
യോഗത്തിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആലീസ് സണ്ണി അധ്യക്ഷത വഹിച്ചു.അഴുത ബ്ലോക്ക് പരിധിയില്‍ വരുന്ന കുമളി, വണ്ടിപ്പെരിയാര്‍, പെരുവന്താനം, ഏലപ്പാറ, കൊക്കയാര്‍, പീരുമേട് എന്നീ ആറ് ഗ്രാമപഞ്ചായത്തുകളിലായി ഇതിനകം 1540 വീടുകള്‍ നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്.
ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം.കെ.ദിലീപ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ലൈഫ് മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ പ്രവീണ്‍ പദ്ധതി വിശദീകരിച്ചു. വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ് സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബി ഡി ഒ ലാലു പി.എസ് നന്ദിയും പറഞ്ഞു. യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ഷീബാ സുരേഷ്, ആര്‍.രാജേന്ദ്രന്‍, നെച്ചൂര്‍ തങ്കപ്പന്‍, എസ്.പ്രവീണ, ശ്യാമള മോഹനന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജി പൈനാടത്ത്, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ വിജയകുമാരി ഉദയസൂര്യന്‍, ജില്ലാ പഞ്ചായത്തംഗം മോളി ഡൊമിനിക്, ബ്ലോക്ക്-ഗ്രാമപഞ്ചായത്തംഗങ്ങള്‍, വിവിധ രാഷ്ട്രീയ സംഘടനാ പ്രതിനിധികളായ ജി.വിജയാനന്ദ്, ജോസ് ഫിലിപ്പ്, എസ്. ചന്ദ്രശേഖരപിള്ള, പി .എം.എ കരീം, ജയകുമാര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ലൈഫ് സംഗമവേദിയില്‍ പ്രദര്‍ശിപ്പിച്ച തെര്‍മ്മോകോളില്‍ തീര്‍ത്ത വീടിന്റെ മാതൃക ജനശ്രദ്ധ നേടി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആലീസ് സണ്ണിയുടെ മകന്‍ ആല്‍വിനാണ് വീടിന്റെ മാതൃക നിര്‍മ്മിച്ചത്. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സേവനങ്ങള്‍ ലഭ്യമാക്കി കൗണ്ടറുകള്‍ തിരിച്ചുള്ള അദാലത്തും സംഘടിപ്പിച്ചു.
- Log in to post comments