Skip to main content
അഴുത ബ്ലോക്ക് പഞ്ചായത്തുതല ലൈഫ് മിഷന്‍ ഗുണഭോക്തൃ കുടുംബസംഗമത്തില്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സ്റ്റാള്‍

മികച്ച സേവനങ്ങളുമായി അദാലത്തില്‍ വകുപ്പുകളുടെ സ്റ്റാളുകള്‍

അഴുത ബ്ലോക്ക് പഞ്ചായത്തുതല ലൈഫ് ഗുണഭോക്തൃ കുടുംബ സംഗമത്തിന്റെ ഭാഗമായുള്ള അദാലത്തില്‍ 20 സര്‍ക്കാര്‍ വകുപ്പുകളാണ് സേവനം നല്‍കുന്നതിന്  സ്റ്റാള്‍ ഒരുക്കിയത്.  വനിതാ ശിശുക്ഷേമ വകുപ്പ് അങ്കണവാടി പോഷകാഹാര ധാന്യപ്പൊടിയായ അമൃതം പൊടി ഉപയോഗിച്ചുള്ള വിവിധ പലഹാരങ്ങള്‍ സ്റ്റാളിലൊരുക്കിയത് പ്രത്യേക ശ്രദ്ധേയമായി.  ജീവിത ശൈലീരോഗനിര്‍ണ്ണയത്തിന് സൗജന്യ പരിശോധനാ സംവിധാനങ്ങളൊരുക്കി ആരോഗ്യ വകുപ്പ് , ആധാര്‍, ഐഡന്റിറ്റി കാര്‍ഡുകളുമായി ബന്ധപ്പെട്ട സേവനങ്ങള്‍ നല്കി ഐ.ടി.വകുപ്പ്, റേഷന്‍ കാര്‍ഡ് സംബന്ധിച്ച അപേക്ഷകള്‍ സ്വീകരിച്ചും നിര്‍ദ്ദേശങ്ങള്‍ നല്കിയും സിവില്‍ സപ്ലൈസ് വകുപ്പ് , കൃഷി അറിവുകളും, കാര്‍ഷിക പെന്‍ഷനും വിശദീകരിച്ച് കൃഷി വകുപ്പ് , സ്വയം തൊഴില്‍ രജിസ്‌ട്രേഷനൊരുക്കി കുടുംബശ്രീ, പട്ടയ അപേക്ഷാ നടപടിക്രമങ്ങള്‍ വിശദമാക്കി റവന്യു വകുപ്പ് , വിവിധ വകുപ്പുകള്‍ നല്‍കുന്ന സേവനകള്‍ സംബന്ധിച്ച് സര്‍ക്കാര്‍ ധനസഹായ പദ്ധതികള്‍ എന്ന പ്രസിദ്ധീകരണവും ലഘുലേഖകളും സൗജന്യമായി വിതരണം ചെയ്ത് പബ്ലിക് റിലേഷന്‍സ് വകുപ്പ് ,ലീഡ് ബാങ്ക്, വനിതാ ശിശു വികസനം, ശുചിത്വമിഷന്‍, ക്ഷീര വികസന വകുപ്പ് , പട്ടികജാതി/ പട്ടികവര്‍ഗ്ഗ വകുപ്പ്, വ്യവസായ വകുപ്പ് , സാമൂഹ്യ നീതി വകുപ്പ് , നഗരസഭ സേവന കൗണ്ടര്‍ , തൊഴിലുറപ്പ് വിഭാഗം തുടങ്ങിയ വകുപ്പുകള്‍ തങ്ങളുടെ സേവന പദ്ധതികളുമായി അദാലത്തില്‍ പങ്കെടുത്തു

 

date