Skip to main content

മേട്രണ്‍-കം- റസിഡന്റ് ട്യൂട്ടര്‍ നിയമനം

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പീരുമേട് പ്രവര്‍ത്തിക്കുന്ന ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേക്ക് (തമിഴ് മീഡിയം) 2019-2020 അധ്യയന വര്‍ഷം താമസിച്ച് പഠിപ്പിക്കുന്നതിന് മേട്രണ്‍-കം- റസിഡന്റ് ട്യൂട്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍  നിയമിക്കുന്നതിന് ജനുവരി 14ന് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. പ്രതിമാസ വേതനം 12000 രൂപ. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ബിരുദവും ബി.എഡും യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റ, യോഗ്യത  തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും  സ്വയം സാക്ഷ്യപ്പെടുത്തിയ  പകര്‍പ്പുകളും സഹിതം 14ന് രാവിലെ 10.30ന് മുമ്പായി മൂലമറ്റം ബസ് സ്റ്റാന്റ് ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ഹാജരാകണം. ഫോണ്‍ 7510291715.    

date