Skip to main content

പടാകുളം- അഴീക്കോട് റോഡ് നിർമ്മാണം 9ന്

കൊടുങ്ങല്ലൂർ നിയോജകമണ്ഡലത്തിലെ പടാകുളം- അഴീക്കോട് റോഡ് പുനർനിർമ്മിക്കുന്നു. പുനരുദ്ധാരണ പ്രവൃത്തിയുടെ നിർമ്മാണോദ്ഘാടനം ജനുവരി ഒൻപത് വൈകീട്ട് നാലിന് നടക്കും. അഡ്വ വി ആർ സുനിൽകുമാർ എം എൽ എ നിർമ്മാണോദ്ഘാടനം നിർവ്വഹിക്കും. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് അനുവദിച്ച ഒരു കോടി 70 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണം. ആധുനിക സാങ്കേതിക വിദ്യായ ബിഎം ആൻഡ് ബിസി നിർമ്മാണ രീതിയിലാണ് റോഡ് നിർമിക്കുന്നത് . കൊടുങ്ങല്ലൂർ നഗരസഭ ചെയർമാൻ കെ ആർ ജൈത്രൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വിവിധ ജനപ്രതിനിധികൾ പങ്കെടുക്കും.

date