Post Category
മുറ്റത്തെ മുല്ല വായ്പാ പദ്ധതി
കൊടുങ്ങല്ലൂർ നഗരസഭയിലെ മുറ്റത്തെ മുല്ല വായ്പാ പദ്ധതി നഗരസഭ ചെയർമാൻ കെ ആർ ജൈത്രൻ ഉദ്ഘാടനം ചെയ്തു. ലോകമലേശ്വരം സർവ്വീസ് സഹകരണ ബാങ്ക് വഴി നഗരസഭയിൽ ആലേച്ചുപറമ്പിലെ ത്രിവേണി കുടുംബശ്രീ അയൽക്കൂട്ടമാണ് ചുരുങ്ങിയ പലിശയ്ക്ക് വായ്പ വിതരണം ചെയ്തത്. 25000 രൂപ വീതം 40 പേർക്ക് 10 ലക്ഷം രൂപയാണ് ആദ്യഘട്ടത്തിൽ നൽകിയത്. 20 ലക്ഷം രൂപ വീതം എല്ലാ വാർഡിലും ഇത്തരത്തിൽ വിതരണം ചെയ്യും. ജാമ്യം ഈടാക്കാതെ കുടുംബശ്രീ വഴിയാണ് വായ്പ നൽകുന്നത്. സി ഡി എസ് മെമ്പർ രത്‌ന ശ്രീകുമാർ അദ്ധ്യക്ഷയായി. കെ കെ പി ദാസൻ, സോണി, ടി.ടി.അനിത എന്നിവർ സംസാരിച്ചു.
date
- Log in to post comments