മണ്ണ് സംരക്ഷണ വകുപ്പിന്റെ രണ്ട് സംസ്ഥാന അവാർഡുകൾ ജില്ലയിൽ
തൃശൂർ ജില്ലക്ക് മണ്ണ് സംരക്ഷണ വകുപ്പിന്റെ രണ്ടു സംസ്ഥാന അവാർഡുകൾ.സംസ്ഥാനത്തെ ഏറ്റവും മികച്ച മണ്ണ് സംരക്ഷണ ഉദ്യോഗസ്ഥർക്കുള്ള അവാഡിനുള്ള മൂന്നാം സ്ഥാനത്തിനാണ് ജില്ലയിൽ നിന്നുള്ള രണ്ടു പേർ അർഹരായത്. ജില്ലാ മണ്ണ് സംരക്ഷണ. ഓഫീസർ സിന്ധു പി ഡി യും, ചാലക്കുടി മണ്ണ് സംരക്ഷണ ഓഫീസർ പ്രിൻസ് ടി കുര്യനും ആണ് മൂന്നാം സ്ഥാനത്തിന് അർഹരായത്. വകുപ്പ് ജില്ലയിൽ നടപ്പിലാക്കിയ പദ്ധതികളുടെ പുരോഗതി വിലയിരുത്തിയാണ് അവാർഡ് നൽകിയത്. നിലവിൽ ജില്ലാ പദ്ധതി യായ 'ജലരക്ഷ - ജീവരക്ഷ ' യുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥരാണിവർ. വൈഗ 2020 ന്റെ സമാപന സമ്മേളന വേദിയിൽ നടന്ന സമാപന സമ്മേളന ചടങ്ങിൽ കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനിൽകുമാർ ആണ് അവാർഡ് വിതരണം ചെയ്തത്. എൽ ഐ സി മാനേജർ കെ കെ പ്രദീപ് ആണ് സിന്ധുവിന്റെ ഭർത്താവ്. വിദ്യാർഥികൾ ആയ പാർവതി, ഗായത്രി എന്നിവർ മക്കളാണ്. അദ്ധ്യാപിക മ്യമ ലീന ആണ് പ്രിൻസിന്റെ ഭാര്യ.വിദ്യാർത്ഥികളായ അലൻ, അൽന എന്നിവർ മക്കളാണ്.
- Log in to post comments