Post Category
മുളംകുന്നത്തുകാവ് ഗ്രാമ പഞ്ചായത്തിൽ 'കളിത്തട്ട്' ഉദ്ഘാടനം ചെയ്തു
മുളംകുന്നത്തുകാവ് ഗ്രാമ പഞ്ചായത്തിൽ കളിത്തട്ട് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബെന്നി നിർവഹിച്ചു. പഞ്ചായത്തിനു കീഴിലുള്ള യുവ കായിക പ്രതിഭകളെ വാർത്തെടുക്കുകയാണ് കളിത്തട്ടിന്റെ ലക്ഷ്യം. 2019- 20 സാമ്പത്തിക വർഷത്തെ പദ്ധതിയായ കളിത്തട്ടിന്റെ ഫുട്ബാൾ സെലക്ഷൻ ക്യാമ്പ് ആരംഭിച്ചത്. 18 വയസ്സ് മുതൽ 40 വയസ്സ് വരെയുള്ള കായിക താരങ്ങളിൽ നിന്നും മികച്ച കായിക പ്രതിഭകളെ കണ്ടെത്തി തുടർ പരിശീലനം നൽകും. 30 കായിക താരങ്ങൾക്കാണ് പ്രവേശനം. പഞ്ചായത്ത് മെമ്പർമാരായ തെങ്ങലാഴി രാമചന്ദ്രൻ, എൻ ടി മോഹനൻ, പരിശീലകൻ അസീസ്, യൂത്ത് കോഓർഡിനേറ്റർ ഉമേഷ് കെ പി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
date
- Log in to post comments