Skip to main content

ഹൈറേഞ്ചിന്റെ തനത് രുചിയുമായി അണക്കര പാൽത്തോണി അരി

ഇടുക്കി ജില്ലയിൽ കട്ടപ്പന മേഖലയിലെ അണക്കര പാൽത്തോണി അരി വൈഗ അന്താരാഷ്ട്ര കാർഷികോത്സവത്തിൽ ശ്രദ്ധേയമായി. ഉപ്പുതറ കാർഷിക വികസന കർഷകക്ഷേമ വകുപ്പ് അഗ്രോസർവീസ് സെന്റർ മുഖേനയാണ് പാൽത്തോണി അരി മേളയിൽ എത്തിയത്. ഹൈറേഞ്ചിന്റെ തനത് രുചിയെന്ന് അറിയപ്പെടുന്ന ഈ ചുവന്ന അരി തവിടോട് കൂടിയ ഉയർന്ന ഇനമാണ്.
വണ്ടൻമേട്, ചക്കുപള്ളം പഞ്ചായത്തുകളിൽ കഴിഞ്ഞ 35 വർഷമായി എൺപതോളം കർഷകർ 125 ഹെക്ടറിൽ കൃഷി ചെയ്ത് വരുന്ന പരമ്പരാഗത നെൽവിത്താണ് പാൽത്തോണി. മഞ്ഞിനെയും മഴയെയും സ്വയം പ്രതിരോധിച്ച് വളരുന്ന ഈ നെല്ല് ഒരേക്കറിൽ നിന്ന് 800 മുതൽ 1000 കിലോ വരെ വിളവ് നൽകും. വളരെ കുറഞ്ഞ അളവിലുള്ള വളപ്രയോഗമേ വേണ്ടൂ എന്നതാണ് ഇതിന്റെ സവിശേഷത. രോഗപ്രതിരോധ ശേഷിക്ക് ഉത്തമമായ പാൽത്തോണി ഏത് സീസണിലും കൃഷി ചെയ്യാം.

date