Skip to main content

ഗാർഹികാവശ്യങ്ങൾക്കുളള തേക്കുതടി വില്പനയ്ക്ക്

ഗാർഹികാവശ്യങ്ങൾക്കായുളള തേക്കുതടിയുടെ ചില്ലറ വില്പന തിരുവനന്തപുരം തടി വില്പന ഡിവിഷന്റെ കീഴിലുളള അച്ചൻകോവിൽ, (മുളളുമല അനക്‌സ്) (0475-2342531), കുളത്തുപ്പുഴ (0475 2319241) തെ•ല (0475 2344243) എന്നീ തടി ഡിപ്പോയിൽ നിന്ന് ജനുവരി 20 മുതൽ നടക്കും. വീട് നിർമ്മിക്കുന്നതിനായി അംഗീകരിച്ച പ്ലാൻ, അനുമതി, സ്‌കെച്ച് എന്നിവയുടെ പകർപ്പും തിരിച്ചറിയൽ കാർഡും പാൻകാർഡുമായി എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ച് വരെ സമീപിച്ചാൽ അഞ്ച് ക്യൂ. മീറ്റർ വരെ തേക്കുതടി നേരിട്ട് വാങ്ങാം.
പി.എൻ.എക്സ്.81/2020
 

date