Skip to main content

ഫ്‌ളോറൻസ് നൈറ്റിംഗേൾ പുരസ്‌കാരത്തിന് അപേക്ഷിക്കാം

നഴ്‌സിംഗ് മേഖലയിലെ (ജനറൽ & പബ്ലിക്ക് ഹെൽത്ത്) ഉദ്യോഗസ്ഥർക്കുളള 2020 വർഷത്തെ കേന്ദ്ര സർക്കാരിന്റെ ഫ്‌ളോറൻസ് നൈറ്റിംഗേൾ പുരസ്‌ക്കാരത്തിന് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷയുടെ മാതൃകയും തെരഞ്ഞെടുക്കാനുളള മാനദണ്ഡങ്ങളും ജില്ലാ മെഡിക്കൽ ഓഫീസുകളിലും www.dhskerala.gov.in  വൈബ് സൈറ്റിലും ലഭ്യമാണ്. നഴ്‌സുമാർ, ആക്‌സിലറി നഴ്‌സ് ആന്റ് മിഡ്‌വൈഫർമാർ, ലേഡി ഹെൽത്ത് വിസിറ്റർ എന്നീ വിഭാഗത്തിൽപ്പെടുന്നവരിൽ നിന്നുളള അപേക്ഷയുടെ മൂന്ന് പകർപ്പുകൾ ആവശ്യമായ രേഖകൾക്കൊപ്പം ജനുവരി 25ന് വൈകുന്നേരം അഞ്ചു മണിക്ക് മുൻപ് ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ (നേഴ്‌സിംഗ്) ആരോഗ്യവകുപ്പ് ഡയറക്ടറുടെ കാര്യാലയം, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭിച്ചിരിക്കണം.
പി.എൻ.എക്സ്.84/2020

date