Post Category
കോട്ടമൈതാനം എസ്.ബി.ഐ ജംഗ്ഷന്‍ റോഡ് വിപുലീകരിക്കണം: പാലക്കാട് താലൂക്ക് വികസന സമിതി യോഗം
കോട്ട മൈതാനിനടുത്തുള്ള എസ്.ബി.ഐ ജംഗ്ഷന്‍ റോഡ് വിപുലീകരണവുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിക്കുന്നതിന് പി.ഡബ്ല്യൂ.ഡി (നിരത്ത്) വിഭാഗത്തിന് കത്ത് നല്‍കാന്‍ പാലക്കാട് താലൂക്ക് വികസന സമിതി യോഗത്തില്‍ തീരുമാനിച്ചു. കോട്ടമൈതാനം യു ടേണ്‍ തിരിയുന്ന റോഡിനിരുവശവും വാഹനങ്ങളുടെ പാര്‍ക്കിങ് നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും ഒലവക്കോട് ജംഗ്ഷനിലെ സിഗ്‌നല്‍ ലൈറ്റ് സംവിധാനം കാര്യക്ഷമമാക്കുന്നതിനും ട്രാഫിക് വകുപ്പിന്് കത്ത് നല്‍കാനും യോഗത്തില്‍ തീരുമാനമായി. പെരുവെമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പാലക്കാട് തഹസില്‍ദാര്‍ കെ മണികണ്ഠന്‍, തഹസില്‍ദാര്‍ (ഭൂരേഖ) ആനിയമ്മ വര്‍ഗീസ്, താലൂക്ക്തല ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് മേധാവികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments