Skip to main content

ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്: സൗജന്യ പരീക്ഷാ പരിശീലനത്തിന് അപേക്ഷിക്കാം

 

 

കുഴല്‍മന്ദം ചന്തപ്പുര ഇ.പി. ടവറിലുള്ള ഗവ. പ്രീ-എക്സാമിനേഷന്‍ ട്രെയിനിങ്ങ് സെന്ററില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ് (വിവിധം) സൗജന്യ പരീക്ഷാപരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി/ പട്ടികവര്‍ഗ/ ഒ.ബി.സി. വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. ഒ.ബി.സി. വിഭാഗത്തില്‍ ഒരു ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുളളവര്‍ക്കേ അപേക്ഷിക്കാനാവൂ. അപേക്ഷകര്‍ ഏഴാംക്ലാസ് പാസായതും യാതൊരുവിധ ബിരുദവും നേടിയിരിക്കാനും പാടില്ല. താല്‍പര്യമുള്ളവര്‍ ജാതി, വരുമാനം (ഒ.ബി.സി.ക്കാര്‍ക്ക് മാത്രം) വിദ്യാഭ്യാസ യോഗ്യത എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ലാസ്റ്റ് ഗ്രേഡ് സര്‍വന്റ് (വിവിധം) പരീക്ഷയ്ക്ക് അപേക്ഷിച്ചതിന്റെ പ്രിന്റ്ൗട്ട് സഹിതം ജനുവരി 18 നകം കുഴല്‍മന്ദം ഗവ. പ്രീ-എക്സാമിനേഷന്‍ ട്രെയിനിങ്ങ് സെന്ററില്‍ സമര്‍പ്പിക്കണം. പട്ടികജാതി/പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ദൂരപരിധിക്ക് വിധേയമായി സ്റ്റൈപന്റ് ലഭിക്കും. അപേക്ഷയുടെ മാത്യക ജില്ലാ/ബ്ലോക്ക്/മുനിസിപ്പല്‍/പട്ടികജാതി വികസന ഓഫീസുകളില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രിന്‍സിപ്പാള്‍, ഗവ. പ്രീ-എക്സാമിനേഷന്‍ ട്രെയിനിങ് സെന്റര്‍, ഇ.പി. ടവര്‍, കുഴല്‍മന്ദം - 678702 ലോ 04922-273777 നമ്പറിലോ ബന്ധപ്പെടാം.

date