Post Category
നൈപുണ്യ വികസന പദ്ധതി ക്യാമ്പ്
കുടുംബശ്രീ മുഖേന നടപ്പാക്കുന്ന ടാലി വിത്ത് ജി.എസ്.ടി, ബി.പി.ഒ (ഡാറ്റാ എന്‍ട്രി), കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാനേജര്‍, ഓട്ടോമൊബൈല്‍ സര്‍വ്വീസിംഗ്, ജൂനിയര്‍ എസ്കവേറ്റര്‍ ഓപ്പറേറ്റര്‍, ഓട്ടോ ഫിനാന്‍സ് ആന്‍റ് രജിസ്ട്രേഷന്‍ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടൂ/ഡിഗ്രി യോഗ്യതയും 18നും 27നും മധ്യേ പ്രായവുമുളള ഗ്രാമീണ മേഖലയിലെ തൊഴില്‍രഹിതരായ യുവതീയുവാക്കള്‍ക്ക് അപേക്ഷിക്കാം.
ജനുവരി 11ന് രാവിലെ 10.30ന് കുമരകം, കുറവിലങ്ങാട് ഗ്രാമപഞ്ചായത്തുകളില്‍ നടക്കുന്ന ക്യാമ്പില്‍ നേരിട്ടെത്തി പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9895980031, 8129592464
date
- Log in to post comments