Skip to main content

നിയമസഭ സമിതി യോഗം 16ന് കണ്ണൂരിൽ

കേരള നിയമസഭ- പിന്നാക്ക സമുദായ ക്ഷേമം സംബന്ധിച്ച സമിതി 16ന് രാവിലെ 10.30ന് കണ്ണൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. കണ്ണൂർ ജില്ലയിൽ നിന്നും ലഭിച്ചിട്ടുള്ളതും സമിതിയുടെ പരിഗണനയിലിരിക്കുന്നതുമായ ഹർജികളിൻമേൽ ജില്ലാതല ഉദ്യഗസ്ഥരിൽ നിന്നും തെളിവെടുപ്പ് നടത്തും. നിയമനങ്ങളിൽ പിന്നാക്ക സമുദായത്തിൽപ്പെട്ടവർക്ക് ലഭിക്കേണ്ട സമുദായിക പ്രാതിനിധ്യം സംബന്ധിച്ചും അവർ നേരിടുന്ന പ്രശ്‌നങ്ങൾ സംബന്ധിച്ചും പിന്നാക്ക സമുദായത്തിൽപ്പെട്ട വ്യക്തികൾ, സംഘടനാ ഭാരവാഹികൾ എന്നിവരിൽ നിന്നും നിവേദനങ്ങൾ സ്വീകരിക്കും. നിവേദനങ്ങൾ ഒപ്പ് രേഖപ്പെടുത്തി സമിതി ചെയർമാനെ അഭിസംബോധന ചെയ്ത് നൽകണം.
പി.എൻ.എക്സ്.88/2020

date