Post Category
ഇടുക്കിയുടെ സുസ്ഥിര വികസന മുന്നേറ്റം: ശില്പശാല 13ന്
ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആന്റ് ടാക്‌സേഷന്റെ ആഭിമുഖ്യത്തിൽ 'ഇടുക്കിയുടെ സുസ്ഥിര വികസന മുന്നേറ്റം: ആശയങ്ങളിൽ നിന്നും കർമ്മപഥത്തിലേയ്ക്ക്' എന്ന വിഷയത്തിൽ ശില്പശാല സംഘടിപ്പിക്കുന്നു. 13ന് രാവിലെ ഒൻപതിന് കട്ടപ്പന മുനിസിപ്പൽ ഹാളിൽ വൈദ്യുതി മന്ത്രി എം.എം.മണി ശില്പശാല ഉദ്ഘാടനം ചെയ്യും. കാർഷിക-തോട്ടമേഖലയുടേയും അനുബന്ധവിഭാഗങ്ങളുടേയും സമഗ്രവികസനം, ഭൗതികവും സാമൂഹികവുമായ അടിസ്ഥാനസൗകര്യങ്ങളുടെ പുന:നിർമ്മാണം, ഭൂമി, ആവാസവ്യവസ്ഥ, പരിസ്ഥിതി തുടങ്ങിയവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ശില്പശാലയിൽ ചർച്ച ചെയ്യും. എം.പി.മാർ, എം.എൽ.എമാർ ജനപ്രതിനിധികൾ സർക്കാരിതര സംഘടനകൾ, ഇടുക്കി ജില്ലയിലെ വിവിധ സംഘടനകളുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. ഫോൺ:9495511136, 9847093898.
പി.എൻ.എക്സ്.90/2020
date
- Log in to post comments