Skip to main content
മൂന്നാറില്‍ നടന്ന ശുചീകരണ യജ്ഞത്തില്‍ നിന്ന്.

മൂന്നാറില്‍ മഹാ ശുചീകരണ യജ്ഞം

വിന്റര്‍ കാര്‍ണിവലിനു മുന്നോടിയായി മൂന്നാറില്‍ സംഘിടിപ്പിച്ച  ശുചീകരണയജ്ഞം ബഹുജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. പുലര്‍കാല വെട്ടം വീഴുന്നതിനു മുമ്പു തന്നെയാരംഭിച്ച ശുചീകരണം വെയില്‍ വെട്ടം ശക്തമാകുന്നതിനു മുമ്പ് അവസാനിച്ചപ്പോള്‍ മൂന്നാറിന് കൈവന്നത് പുതുശോഭ. പുലര്‍ച്ചെ 5.30 മുതല്‍ എട്ടു മണിവരെയായിരുന്നു ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. ദേവികുളം എം.എല്‍.എ എസ്.രാജേന്ദ്രന്‍, സബ് കളക്ടര്‍ പ്രേം കൃഷ്ണ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആര്‍.കറുപ്പസാമി തുടങ്ങിയവരുടെ നേതൃത്വത്തില്‍ സന്നദ്ധ സംഘടനകള്‍, ഹോട്ടല്‍ അസോസിയേഷനുകള്‍, വിദ്യാര്‍ത്ഥികള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, റസിഡന്റ് അസോസിയേഷനുകള്‍ ശുചീകരണ തൊഴിലാളികള്‍, കെ.ഡി.എച്ച്.പി കമ്പനി പ്രതിനിധികള്‍, ജീവനക്കാര്‍ ഉള്‍പ്പെടെ നൂറു കണക്കിനാളുകളാണ് ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായത്.
 അഗ്‌നിശമനാ സേനയുടെ വാഹനമെത്തിച്ച് വെള്ളമുപയോഗിച്ച് റോഡു കഴുകുകയും ചെയ്തതോടെ നാട് മണുക്കൂറുകള്‍ക്കുള്ളില്‍ വൃത്തിയായി. മൂന്നാര്‍ റീജിയണല്‍ ഓഫീസ് മുതല്‍ നല്ലതണ്ണി ജംഗ്ഷന്‍ വരെയുള്ള സ്ഥലമാണ് വൃത്തിയാക്കിയത്. മൂന്നാര്‍ ടൗണില്‍ വിവിധയിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള കുപ്പത്തൊട്ടികള്‍ നീക്കം ചെയ്യും. അതിനു പകരം രാവിലെ 11 വരെയുള്ള സമയത്ത് പഞ്ചായത്തിന്റെ വാഹനമെത്തി അതാതു പ്രദേശങ്ങളില്‍ നിന്നും മാലിന്യങ്ങള്‍ ശേഖരിക്കുകയും ഇത് നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.
 

date