Skip to main content

കെൽട്രോൺ അനിമേഷൻ കോഴ്‌സുകളിലേയ്ക്ക് അപേക്ഷിക്കാം

  കെൽട്രോണിന്റെ വഴുതക്കാടുള്ള നോളജ്‌സെന്ററിൽ ആരംഭിയ്ക്കുന്ന തൊഴിലധിഷ്ഠിത അനിമേഷൻ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ ഡിസൈനിംഗ് ആന്റ് അനിമേഷൻ ഫിലിംമേക്കിംഗ്, ഡിപ്ലോമ ഇൻ ഡിജിറ്റൽ ഫിലിംമേക്കിംഗ്, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ അഡ്വാൻസ്ഡ് ഗ്രാഫിക്‌സ് ഡിസൈനിംഗ്, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഗ്രാഫിക്‌സ് ആന്റ് വിഷ്വൽ ഇഫക്ട്‌സ് എന്നിവയാണ് കോഴ്‌സുകൾ. എസ്.എസ്.എൽ.സി, പ്ലസ്ടു, ഡിപ്ലോമ ഡിഗ്രി എന്നീ യോഗ്യതയുളളവർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് ഹെഡ് ഓഫ് സെന്റർ, കെൽട്രോൺ നോളജ് സെന്റർ, രണ്ടാം നില, ചെമ്പിക്കലം ബിൽഡിംഗ്, ബേക്കറി വിമൻസ് കോളേജ്‌റോഡ്, വഴുതയ്ക്കാട്.പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിൽ ബന്ധപ്പെടുക. ഫോൺ: 0471-2325154.
പി.എൻ.എക്സ്.93/2020

date