ക്ഷീര വികസനം: മാധ്യമ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു
2019ലെ ക്ഷീരവികസന മാധ്യമ അവാർഡുകൾക്ക് ക്ഷീരവികസന വകുപ്പ് അപേക്ഷകൾ ക്ഷണിച്ചു. പൊതുവിഭാഗത്തിൽ മികച്ച പത്ര റിപ്പോർട്ട്, പത്ര ഫീച്ചർ, ഫീച്ചർ/ലേഖനം (കാർഷിക മാസികൾ), പുസ്തകം (ക്ഷീരമേഖല), ശ്രവ്യ മാധ്യമ ഫീച്ചർ, ദൃശ്യ മാധ്യമ റിപ്പോർട്ട്, ദൃശ്യ മാധ്യമ ഫീച്ചർ, ദൃശ്യ മാധ്യമ ഡോക്യുമെന്ററി/മാഗസിൻ പ്രോഗ്രാം, ഫോട്ടോഗ്രാഫ് (''ക്ഷീരകേരളം'' എന്ന വിഷയത്തിൽ) എന്നീ മേഖലകളിൽ അപേക്ഷിക്കാം.
ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥർക്ക് മികച്ച ഫീച്ചർ - ദിനപ്പത്രം, ആനുകാലികം, മികച്ച ഫോട്ടോഗ്രാഫ് (''ക്ഷീരകേരളം'' എന്ന വിഷയത്തിൽ) അപേക്ഷിക്കാം.
എൻട്രികൾ 2019 ജനുവരി ഒന്നു മുതൽ 2019 ഡിസംബർ 31 വരെയുള്ള കാലയളവിൽ പ്രസിദ്ധീകരിച്ചതായിരിക്കണം. മത്സരം സംബന്ധിച്ച നിബന്ധനകളും അപേക്ഷാ ഫോറത്തിന്റെ മാതൃകയും www.diary.kerala.gov.in ൽ ലഭിക്കും. വിജയികൾക്ക് 25,000 രൂപ ക്യാഷ് അവാർഡും ഫലകവും പ്രശസ്തി പത്രവും ലഭിക്കും. അപേക്ഷകൾ ജനുവരി 27 വൈകിട്ട് അഞ്ച് മണിവരെ സ്വീകരിക്കും. വിലാസം: കെ.ശശികുമാർ, ഡെപ്യൂട്ടി ഡയറക്ടർ(പ്ലാനിംഗ്), ക്ഷീരവികസന വകുപ്പ് ഡയറക്ടറേറ്റ്, പട്ടം. പി.ഒ, തിരുവനന്തപുരം, 695 004. ഫോൺ: 9446376988, 9895452996.
ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 22, 23, 24 നടക്കുന്ന ക്ഷീരസംഗമത്തോടനുബന്ധിച്ച് മാധ്യമ പ്രവർത്തവർക്കായി ''നവകേരള നിർമ്മാണവും ക്ഷീരമേഖലയും'' എന്ന വിഷയത്തിൽ ശില്പശാലയും നടക്കും.
പി.എൻ.എക്സ്.95/2020
- Log in to post comments