Skip to main content

ഡെപ്യൂട്ടി ഡയറക്ടർ (മീഡിയ) ഡെപ്യൂട്ടേഷൻ നിയമനം

സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയത്തിനു കീഴിൽ ഡൽഹി സാമൂഹ്യനീതി വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടർ (മീഡിയ) തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനം നടത്തുന്നു. ശമ്പള സ്‌കെയിൽ 67700 - 208700 രൂപ. കേന്ദ്ര സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ, സർവകലാശാലകൾ, അംഗീകൃത ഗവേഷണ സ്ഥാപനങ്ങൾ, അർദ്ധസർക്കാർ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സമാനതസ്തികയിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. ലെവൽ 10ൽ അഞ്ച് വർഷം സർവീസുള്ളവർക്കും അപേക്ഷ സമർപ്പിക്കാം. ജേർണലിസത്തിലോ മാസ് കമ്മ്യൂണിക്കേഷനിലോ ഉള്ള ബിരുദാനന്തര ബിരുദമോ ഡിപ്ലോമയോ യോഗ്യതയും അച്ചടി ദൃശ്യമാധ്യമങ്ങളിൽ എഡിറ്റിങ്ങിൽ മൂന്ന് വർഷം പ്രവൃത്തിപരിചയവും വേണം. ഇന്ത്യൻ ഇൻഫർമേഷൻ സർവീസിൽ അഞ്ച് വർഷത്തെ സേവനമുള്ളവർക്കും അപേക്ഷിക്കാം. കരാറടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷകർക്ക് 56 വയസ്സ് കഴിയരുത്. എംപ്ലോയ്‌മെന്റ് ന്യൂസിൽ വാർത്തവന്ന് 45 ദിവസത്തിനുള്ളിൽ അപേക്ഷ ലഭ്യമാക്കണം. വിലാസം:  Director (Admn.), D/o SJ&E, Room No. 637, 'A' wing, Shastri Bhawan, New Delhi - 110001.     
പി.എൻ.എക്സ്.96/2020

date