Skip to main content
നെഹ്‌റു യുവകേന്ദ്ര ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാതല കായിക മേളയില്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍മാരായ കൈപ്പുറം റജിമെന്റ് ക്ലബ് ടീം.

ജില്ല കായികമേള ഫുട്‌ബോളില്‍ കൈപ്പുറം റജിമെന്റ് ക്ലബ് ചാമ്പ്യന്മാര്‍

 

നെഹ്‌റു യുവകേന്ദ്ര ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാതല കായിക മേളയില്‍  കൈപ്പുറം റജിമെന്റ് ക്ലബ് ഫുട്‌ബോള്‍ ചാമ്പ്യന്‍മാരായി.  പട്ടാമ്പി സി.എച്ച്. മെമ്മോറിയല്‍ ക്ലബ് റണ്ണേഴ്‌സ് അപ് ആയി. പാലക്കാട് നൂറണി ടര്‍ഫ് ഗ്രൗണ്ടില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ 13 ക്ലബ്ബുകള്‍ പങ്കെടുത്തു. മത്സരങ്ങള്‍ അസിസ്റ്റന്റ് കലക്ടര്‍ ചേതന്‍ കുമാര്‍ മീണ്‍ ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റും നെഹ്‌റു യുവകേന്ദ്ര ജില്ല യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ എം. അനില്‍കുമാര്‍ വിതരണം ചെയ്തു.  കെ. വിനോദ്കുമാര്‍, എ.കെ. വിനീത, സി.സി. മിഥുന്‍ കൃഷ്ണ, കെ. അശ്വതി, എം.കെ. വെങ്കിടേഷ്, സി. സൂര്യ, എ. ഷറീന, പി.നന്ദിനി, ഒ.കെ. ഹരികൃഷ്ണന്‍, കെ. കിരണ്‍, സി.ടി. ജംഷീദ്, ടി.പി. അഖില്‍ ദേവ്, എന്നിവര്‍ സംസാരിച്ചു.  ജില്ലാതല വോളിബോള്‍, ഷട്ടില്‍ മത്സരങ്ങള്‍ ജനുവരി 11 ന് രാവിലെ എട്ട് മുതല്‍ മുട്ടിക്കുളങ്ങര കെ.എ.പി. ബറ്റാലിയന്‍ ഗ്രൗണ്ടില്‍ നടക്കും. ബ്ലോക്ക് തല മത്സര വിജയികള്‍ രാവിലെ എട്ട് മണിക്ക് ഗ്രൗണ്ടില്‍ എത്തണമെന്ന് കോ-ഓഡിനേറ്റര്‍ അറിയിച്ചു.

date