Skip to main content

ലൈഫിനൊപ്പം ശുചിത്വവും

 

 

 

 

കോഴിക്കോട് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ലൈഫ്/ പി.എം.എ.വൈ വീട് പണി പൂര്‍ത്തിയാക്കിയ ഗുണഭോക്താക്കളുടെ കുടുംബസംഗമത്തില്‍ വേറിട്ട കാഴ്ചയായി ശുചിത്വമിഷന്‍ സ്റ്റാള്‍. ഗാര്‍ഹിക ഉറവിട മാലിന്യ സംസ്‌കരണ പദ്ധതിയുടെ ഭാഗമായി വീടുകളില്‍ സ്ഥാപിക്കേണ്ട ബക്കറ്റ് കംപോസ്റ്റ്, പൈപ്പ് കംപോസ്റ്റ്, റിംഗ് കംപോസ്റ്റ് തുടങ്ങിയവയുടെ മാതൃകകള്‍ ടാഗോര്‍ സെന്റിനറി ഹാളിന്റെ മുറ്റത്തൊരുക്കിയ സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ചു. അശാസ്ത്രീയമായ മാലിന്യ സംസ്‌കരണം വഴിയുണ്ടാവുന്ന ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലാതാക്കുകയാണ് ഉറവിടമാലിന്യ സംസ്‌കരണം വഴി ലക്ഷ്യമിടുന്നത്. ലൈഫ് ഭവനനിര്‍മ്മാണ പദ്ധതിയില്‍ വീട് ലഭിച്ച 2300 ല്‍ അധികം പേരാണ് കുടുംബസംഗമത്തില്‍ പങ്കെടുത്തത്. വീടിനൊപ്പം വീട്ട്മുറ്റത്തൊരു  ഉറവിട മാലിന്യസംസ്‌കരണ സംവിധാനവും നടപ്പിലാക്കാന്‍ വഴിയൊരുക്കുകയാണ് സ്റ്റാള്‍ വഴി ലക്ഷ്യമിട്ടത്. മാലിന്യ സംസ്‌കരണത്തിന്റെ പ്രാധാന്യവും വീടുകളുടെ പാരിസ്ഥിതിക ഘടന അനുസരിച്ച് കമ്പോസ്റ്റുകള്‍ സ്ഥാപിക്കേണ്ടതിനെക്കുറിച്ചും വിദഗ്ധര്‍ വിശദീകരിച്ചു.  

 

 

date