Post Category
കെഎഎസ്: സൗജന്യ ഓൺലൈൻ പരിശീലനം
കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് പരീക്ഷക്ക് സൗജന്യ ഓൺലൈൻ പരിശീലനം നൽകുന്നു. കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ്, കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് എന്നിവയുടെ സാങ്കേതിക സഹകരണത്തോടെയാണ് പരിശീലനം നൽകുന്നത്. കെ എ എസ് പരീക്ഷയിൽ അപേക്ഷ നൽകിയവർക്കായി തൃശൂർ ജില്ലയിൽ രണ്ടിടത്തായാണ് ക്ലാസുകൾ നൽകുക. വെർച്വൽ ക്ലാസ്സ് റൂം സൗകര്യമുള്ള കൊടുങ്ങല്ലൂർ കെ കെ ടി എം ഗവ കോളേജിലും, ചേലക്കര ആർട്സ് ആൻഡ് സയൻസ് കോളേജിലുമാണ് സൗജന്യ ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കുക. ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെയാണ് പരിശീലന സമയം. വിശദവിവരങ്ങൾക്ക് 9846259219, 8281637880 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
date
- Log in to post comments