Skip to main content

നാലുകെട്ട്-ഇരട്ടച്ചിറ കനാൽ ബണ്ട് റോഡ് നിർമ്മാണം പൂർത്തിയായി

കൊരട്ടി ഗ്രാമപഞ്ചായത്ത് നാലുകെട്ട് ഇരട്ടച്ചിറ കനാൽ ബണ്ട് റോഡിന്റെ നിർമാണം പൂർത്തിയായി. പഞ്ചായത്ത് പ്രസിഡന്റ് കുമാരി ബാലൻ കനാൽ ബണ്ട് റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ പി തോമസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 200 മീറ്റർ വരുന്ന റോഡ് നാല് ലക്ഷം രൂപ ചിലവഴിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. നേരത്തെ കാൽനട യാത്രക്കാർ മാത്രം ഉപയോഗിച്ചിരുന്ന റോഡിൽ ചെറുവാഹനങ്ങൾക്കുവരെ ഇപ്പോൾ കടന്നുപോകാം. കെ.ബി.ഗോപി, എം.കെ.ജോസ് തുടങ്ങിയവർ പങ്കെടുത്തു.
ഫോട്ടോ അടിക്കുറിപ്പ്: കൊരട്ടി ഗ്രാമപഞ്ചായത്ത് നാലുകെട്ട് ഇരട്ടച്ചിറ കനാൽ ബണ്ട് റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കുമാരി ബാലൻ നിർവഹിക്കുന്നു

date