Skip to main content

തേക്കുതടിയുടെ ചില്ലറ വില്പന

 

തിരുവനന്തപുരം ഡിവിഷനു കീഴിലുള്ള അച്ചൻകോവിൽ, മുള്ളുമല അനക്‌സ്, കുളത്തൂപ്പുഴ, തെന്മല എന്നീ തടി ഡിപ്പോകളിൽ നിന്ന് ഗാർഹികാവശ്യങ്ങൾക്കായി ജനുവരി 20 മുതൽ തേക്കുതടികളുടെ ചില്ലറ വിൽപ്പന ആരംഭിക്കുന്നു. വീടിന്റെ അംഗീകരിച്ച പ്ലാൻ, അനുമതി, സ്‌കെച്ച് എന്നിവയുടെ പകർപ്പും തിരിച്ചറിയൽ കാർഡും, പാൻ കാർഡുമായി എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ പത്ത് മുതൽ വൈകുന്നേരം അഞ്ച് മണിവരെ അതാതു തടി ഡിപ്പോകളിൽ സമീപിച്ചാൽ അഞ്ച് ക്യുബിക് മീറ്റർ വരെയുള്ള തടി വാങ്ങാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: മുള്ളുമല 0475-2342531, കുളത്തൂപ്പുഴ 0475-2319241, തെന്മല 0475-2344243.

date