Skip to main content

സംസ്ഥാന തുടർ വിദ്യാഭ്യാസ കലോത്സവം പത്ത് മുതൽ

കേരള സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി ഒൻപതാം സംസ്ഥാന തുടർവിദ്യാഭ്യാസ കലോത്സവം പത്ത്, 11, 12 തീയതികളിൽ യൂണിവേഴ്‌സിറ്റി കോളേജിൽ നടക്കും. പത്തിന് വൈകിട്ട് മൂന്നുമുതൽ സാംസ്‌കാരികഘോഷയാത്ര മാനവീയം വീഥിയിൽനിന്ന് ആരംഭിച്ച് മ്യൂസിയം, പാളയം, സെക്രട്ടറിയറ്റ് വഴി യൂണിവേഴ്‌സിറ്റി കോളേജിൽ എത്തും. ഉദ്ഘാടന സമ്മേളനം 5.30ന് നടക്കും. രണ്ടായിരത്തിൽപ്പരം കലാപ്രതിഭകൾ 14 ജില്ലകളിൽ നിന്നും പങ്കെടുക്കും.
പി.എൻ.എക്സ്.102/2020

date