Skip to main content

മാപ്പിളപ്പാട്ട് രചനാമത്സരം

'മദ്യത്തിനും മയക്കുമരുന്നുകള്‍ക്കുമെതിരെ മാപ്പിളപ്പാട്ടിന്റെ പ്രതിരോധം' എന്ന ആശയവുമായി മഹാകവി മോയിന്‍ കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമിയില്‍ മാപ്പിളപ്പാട്ട് രചനാ മത്സരം സംഘടിപ്പിക്കുന്നു. വിമുക്തി മിഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മത്സരത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന രചനകള്‍ മാപ്പിള കലാരൂപങ്ങള്‍ക്ക് പ്രയോജനപ്പെടുത്തും. മദ്യത്തിനും മയക്കുമരുന്നിനുമെതിരെയുള്ള ആശയമായിരിക്കണം പാട്ടിന്റെ ഉള്ളടക്കം. രചനകള്‍ മാപ്പിളപ്പാട്ടിന്റെ ഇശലില്‍ ആയിരിക്കണം. 16 വരിയില്‍ കവിയരുത്. രചനകള്‍ തപാലിലോ വാട്‌സ് ആപ്പിലോ അയക്കാം. പേരും വിലാസവും രചനയിലല്ലാതെ പ്രത്യേകം രേഖപ്പെടുത്തണം. അവസാന തീയതി: ജനുവരി 20. വിലാസം: സെക്രട്ടറി, മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി, കൊണ്ടോട്ടി പി.ഒ, മലപ്പുറം, 673638. ഫോണ്‍ 0483 2711432,  വാട്‌സ് ആപ്പ് 9207173451.
 

date