വീടിനൊപ്പം അന്തസ്സാര്‍ന്ന ജീവിതവും'' ലൈഫ് മിഷനിലൂടെ 1311 ഭവനങ്ങള്‍ : അഭിമാനാര്‍ഹമായ നേട്ടവുമായി നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത്
നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ ലൈഫ് മിഷന് പദ്ധതിയിലൂടെ സ്വന്തം വീട് എന്ന സ്വപ്നം സാക്ഷാത്കരിച്ചവരുടെ കുടുംബസംഗമവും അദാലത്തും എടക്കര പ്രസ്റ്റീജ് ഓഡിറ്റോറിയത്തില്‍ നടന്നു. ലൈഫ് മിഷനിലൂടെ 1311 ഭവനങ്ങളാണ് നിലമ്പൂരില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയത്. പി.വി അന്‍വര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ലൈഫ് ഗുണഭോക്താക്കള്‍ക്കുള്ള താക്കോല്‍ ദാനവും എം.എല്‍.എ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി സുഗതന് അധ്യക്ഷനായി.
ചാലിയാര്‍, ചുങ്കത്തറ, എടക്കര, പോത്തുകല്ല്, മൂത്തേടം, വഴിക്കടവ് ഗ്രാമപഞ്ചായത്തുകളില്‍ നിന്നായി ലൈഫ് ഭവന പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ 125 വീടുകളും രണ്ാം ഘട്ടത്തില്‍ 763 വീടുകളും പി.എം.എ.വൈ ഭവനനിര്‍മ്മാണ പദ്ധതിയിലൂടെ 141 വീടുകളും പട്ടികജാതി -പട്ടിക വര്‍ഗ വിഭാഗത്തില്‍ 282 വീടുകളും നിലമ്പൂരില്‍ യാഥാര്‍ഥ്യമായി.
സാമൂഹികനീതി, കുടുംബശ്രീ, ഐ.ടി, തൊഴിലുറപ്പ് പദ്ധതി, വ്യവസായം, പട്ടികജാതി-വര്‍ഗ വകുപ്പ്, ക്ഷീരവികസനം, ആരോഗ്യം, റവന്യൂ, ശുചിത്വമിഷന്, വനിതാ ശിശുക്ഷേമം, ഗ്രാമവികസനം, ലീഡ് ബാങ്ക് തുടങ്ങി സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടെയും നേതൃത്വത്തില്‍ ഒരുക്കിയ 20 സ്റ്റാളുകളിലൂടെ കുടുംബസംഗമത്തിലെത്തിയവര്ക്ക് വിവിധ സേവനങ്ങള്‍ നല്കി.
ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി.രാജീവ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ ആലീസ് അമ്പാട്ട്, ഇ.എ സുകു, രാധാമണി ടീച്ചര്‍, കെ.സ്വപ്ന, കരുണാകരന് പിള്ള, പി.ടി ഉസ്മാന്, പി.എ.യു പ്രൊജക്ട് ഡയറക്ടര്‍ പ്രീതി മേനോന്, മറ്റ് ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
- Log in to post comments