വണ്‍ൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ ലൈഫ് ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും സംഘടിപ്പിച്ചു
വണ്‍ൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ ലൈഫ് ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും സിയന്ന ഓഡിറ്റോറിയത്തില്‍ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച് ആസ്യ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി. നാരായണന്‍ അധ്യക്ഷനായി. വണ്‍ൂര്‍, പോരൂര്‍, പാണ്‍ിക്കാട്, തൃക്കലങ്ങോട്, തിരുവാലി, മമ്പാട് പഞ്ചായത്തുകളിലായി 883 വീടുകളാണ് ലൈഫ് ഭവന പദ്ധതിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ആദ്യഘട്ടത്തില്‍ 105 വീടുകളും രണ്‍ാം ഘട്ടത്തില്‍ 520 വീടുകളും പി.എം.എ.വൈ ഭവനനിര്‍മ്മാണ പദ്ധതിയിലൂടെ 102 വീടുകളും പട്ടികജാതി വിഭാഗത്തില്‍ 66 പട്ടിക വര്‍ഗ വിഭാഗത്തില്‍ 90 വീടുകളും പൂര്‍ത്തിയാക്കി.
'ജീവനി' നമ്മുടെ കൃഷി, നമ്മുടെ ആരോഗ്യം പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിര്‍വഹിച്ചു. സംഗമത്തില്‍ പങ്കെടുത്തവര്‍ക്കെല്ലാം ശുചിത്വമിഷന്‍ തുണി സഞ്ചി നല്‍കി.
റവന്യു, പഞ്ചായത്ത്, ആരോഗ്യം, സാമൂഹ്യനീതി, കൃഷി, സിവില്‍ സപ്ലൈസ്, ഫിഷറീസ്, വ്യവസായം തുടങ്ങി 18 ഓളം വകുപ്പുകളുടെ സേവനം അദാലത്തില്‍ നല്‍കി. പാണ്‍ിക്കാട് ഗ്രാമപഞ്ചായത്തിലെ ഗുണഭോക്താക്കള്‍ക്ക് അദാലത്തില്‍ ആധാര്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.കെ സാജിദ, എന്‍. എസ് അര്‍ച്ചന, എന്‍.എം കോയ, എ.കോമളവല്ലി, ഷമീന കാഞ്ഞിരാല, ജോയിന്റ് ബി.ഡി.ഒ കെ.പാര്‍വ്വതി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എ.ജെ സന്തോഷ് തുടങ്ങി ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടിപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments