Skip to main content

സ്വന്തമായൊരു വീടെന്ന സ്വപ്ന സാക്ഷാത്കാരം; സന്തോഷം പറഞ്ഞറിയിക്കാന്‍ വാക്കുകളില്ലാതെ  തങ്കമണിയും യശോദയും മറിയുമ്മയും

ലൈഫ് ഭവന പദ്ധതിയിലൂടെ വീടെന്ന സ്വപ്നം സാക്ഷാത്കാരിച്ച സന്തോഷത്തിലാണ് തങ്കമണി അമ്മയും യശോദാമ്മയും മറിയുമ്മയുമെല്ലാം. പശുവിനെ കെട്ടിയിരുന്ന ആല ഒരു ഒറ്റമുറി വീടാക്കി താമസിച്ചിരുന്നയിടത്തില്‍ നിന്ന് സ്വന്തമായി ഒരു വീട് കിട്ടിയ സന്തോഷത്തിലാണ് മൊറയൂര്‍ എടപ്പറമ്പ് സ്വദേശി ചോലയില്‍ തങ്കമണി. കയറിക്കിടക്കാന്‍ അടച്ചുറപ്പുള്ള വീടുകിട്ടിയ സന്തോഷം കാണാം തങ്കമണിയമ്മയുടെ മുഖത്ത്. നിര്‍മ്മാണ തൊഴിലാളിയായ മകനും മരുമകള്‍ക്കുമൊപ്പം പൊളിഞ്ഞു വീഴാറായ ഒറ്റമുറി വീട്ടിലാണ് തങ്കമണിയമ്മയുടെ താമസം. ജീവിതം മുന്നോട്ടു കൊണ്‍ുപോകാനായി തൊഴിലുറപ്പ് ജോലികള്‍ക്ക് പോവുകയാണ് ഈ അമ്മ. ലൈഫ് പദ്ധതിയിലൂടെ വളരെ പെട്ടെന്നു തന്നെ വീട് പണി പൂര്‍ത്തിയാക്കാനായതിലും  വളരെയധികം സന്തോഷമുണ്‍െന്ന് തങ്കമണിയമ്മ പറഞ്ഞു.
ലൈഫ് ഭവന പദ്ധതി പ്രകാരം ജില്ലയില്‍ തന്നെ ഏറ്റവും ആദ്യം വീടുപണി പൂര്‍ത്തിയാക്കുകയും മുഴുവന്‍ തുകയും ലഭിക്കുകയും ചെയ്തവരാണ് യശോദയും മറിയുമ്മയും. ചോര്‍ന്നൊലിക്കുന്ന ഒറ്റമുറി വീട്ടില്‍ നിന്നും അടച്ചുറപ്പുള്ള സ്വന്തം വീട്ടിലേക്കു മറാനായ സന്തോഷത്തിലാണ് യശോദ. കുറെ നാളായി വീടെന്ന ആവശ്യവുമായി നടന്നെങ്കിലും രണ്‍ു വര്‍ഷം മുമ്പാണ് സ്വപ്ന സാക്ഷാത്കാരമായി വീട് കിട്ടിയത്. കിടപ്പിലായ അമ്മയും മകളും അടങ്ങുന്ന യശോദയുടെ കുടുബം ഷീറ്റ് വലിച്ചു കെട്ടിയ ഒറ്റമുറി വീട്ടിലായിരുന്നു താമസം. തൊഴിലുറപ്പ് ജോലിക്ക് പോയി കിട്ടുന്നതായിരുന്ന വീട്ടിലെ ഏക വരുമാനവും അതുകൊണ്‍് തന്നെ ലൈഫ് പദ്ധതിയിലൂടെ വീടുകിട്ടിയത് പറഞ്ഞറിയിച്ചാലും തീരാത്ത സന്തോഷത്തിലാണ് ഇവര്‍.
നല്ലോളിപറമ്പ് പൂളക്കുണ്‍ന്‍ കുഞ്ഞിമുഹമ്മദിനും ഭാര്യ മറിയുമ്മക്കും സന്തോഷം പറഞ്ഞറിയിക്കാന്‍ വാക്കുകളില്ല. കിടപ്പിലായ കുഞ്ഞിമുഹമ്മദും ഹൃദ് രോഗിയായ മറിയുമ്മയും ആറു വര്‍ഷമായി വാടക വീട്ടില്‍ കിടന്ന് കഷ്ടപ്പെടുകയാണ്. കഷ്ടപ്പാടുകള്‍ക്കൊടുവില്‍ ഇവര്‍ക്ക് കിട്ടിയ സ്വര്‍ഗ്ഗമാണ് ഈ വീട്. പൂര്‍ണമായും ലൈഫ് ഭവന പദ്ധതിയിലൂടെ നിര്‍മ്മിച്ച വീട്. കുഞ്ഞിമുഹമ്മദിന് ലഭിക്കുന്ന പെന്‍ഷന്‍ കൊണ്‍് ജീവിതം മുന്നോട്ടു കൊണ്‍ു പോകുന്ന ഇവര്‍ക്ക് എന്തുകൊണ്‍ും ആശ്വാസമാണ് ഈ വീടെന്ന്  മറിയുമ്മ പറഞ്ഞു.
 

date