Post Category
ഉഴവൂരിലും ഈരാറ്റുപേട്ടയിലും ലൈഫ് കുടുംബസംഗമം ഇന്ന്
ഉഴവൂര്‍, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തുകളിലെ ലൈഫ് മിഷന് ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും ഇന്ന് (ജനുവരി 10) നടക്കും. ഉഴവൂരില്‍ ജോസ് കെ. മാണി എം. പിയും ഈരാറ്റുപേട്ടയില്‍ പി.സി.ജോര്‍ജ് എം.എല്‍എയും ഉദ്ഘാടനം നിര്‍വ്വഹിക്കും.
ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കുന്ന സംഗമത്തില്‍ അഡ്വ. മോന്‍സ് ജോസഫ് എം. എല്‍.എ അധ്യക്ഷത വഹിക്കും. തോമസ് ചാഴികാടന് എം.പി മുഖ്യപ്രഭാഷണം നടത്തും.
അരുവിത്തുറ സെന്റ് ജോര്‍ജ് കോളജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സംഗമത്തില്‍
മാണി സി. കാപ്പന് മുഖ്യപ്രഭാഷണം നടത്തും. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്. പ്രേംജി ചടങ്ങില്‍ അധ്യക്ഷത വഹിക്കും. രാവിലെ 10ന് ആരംഭിക്കുന്ന സംഗമത്തെ തുടര്‍ന്ന് വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ അദാലത്തും സംഘടിപ്പിച്ചിട്ടുണ്ട്.
date
- Log in to post comments