ദേശീയ യുവജന ദിനാഘോഷം 12ന് തൊടുപുഴയില്‍
ദേശീയ യുവജന ദിനാഘോഷം ജില്ലാതല ഉദ്ഘാടനം തൊടുപുഴ അര്‍ബന്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ ജനുവരി 12 രാവിലെ 9.30ന് ഡീന്‍ കുര്യാക്കോസ് എം.പി നിര്‍വ്വഹിക്കും. നഗരസഭാ അധ്യക്ഷ പ്രൊഫ. ജെസ്സി ആന്റണി അധ്യക്ഷത വഹിക്കും. സാംസ്‌കാരികോത്സവം മാമാങ്കം 2020 ഉം യൂത്ത് ക്ലബുകള്‍ക്കുള്ള അവാര്‍ഡ് വിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസും സ്‌പോര്‍ട്‌സ് കിറ്റുകളുടെ വിതരണം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍. സതീഷ് കുമാറും നിര്‍വ്വഹിക്കും. എന്‍.വൈ.കെ കോ-ഓര്‍ഡിനേറ്റര്‍ കെ. ഹരിലാല്‍, പ്രോഗ്രാം ഓഫീസര്‍ വി.എസ് ബിന്ദു, എന്‍.എസ്.എസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ പ്രൊഫ. ജിതിന്‍ ജോയ്, യൂത്ത് ക്ലബ് പ്രസിഡന്റ് എന്‍. രവീന്ദ്രന്‍, നിഖില്‍ മുരളി എന്നിവര്‍ സംബന്ധിക്കും. ദിനാഘോഷത്തോടനുബന്ധിച്ച് യൂത്ത് സെമിനാര്‍, സാംസ്‌കാരിക മത്സരങ്ങള്‍ എന്നിവ ഉണ്ടാകും. കേന്ദ്ര കായിക യുവജനകാര്യ മന്ത്രാലയത്തിന്റെ നെഹ്‌റുയുവകേന്ദ്രയാണ് യുവജനാഘോഷം സംഘടിപ്പിക്കുന്നത്.
- Log in to post comments