ഇന്നു മുതല്‍ മൂന്നാറില്‍ വിന്റര്‍ കാര്‍ണിവെല്‍
മൂന്നാര്‍ വിന്റര്‍ കാര്‍ണിവെല്ലിന് ഇന്ന് (10) തുടക്കമാകും.ഡി.റ്റി.പി.സിയുടെ നേതൃത്വത്തിലാണ് 15 ദിവസത്തെ വിന്റര്‍ കാര്‍ണിവല്‍ മൂന്നാര്‍ - ദേവികുളം റോഡില്‍ പഴയ ഗവണ്‍മെന്റ് കോളേജിന് സമീപത്ത് പുതിയതായി പണി കഴിപ്പിച്ച ബോട്ടാനിക്കല്‍ ഗാര്‍ഡനിലാണ് നടക്കുക. വൈകുന്നേരം 4 ന് സാംസ്‌കാരിക ഘോഷയാത്രയോടു കൂടി ആരംഭിക്കുന്ന കാര്‍ണിവല്‍ വൈദ്യുതി മന്ത്രി എം.എം.മണി ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ , സാംസ്‌കാരിക പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. കാര്‍ണിവെല്ലില്‍ ഫ്ളവര്‍ ഷോ, ഭക്ഷ്യമേള വിവിധ കള്‍ച്ചറല്‍ പ്രോഗ്രാമുകള്‍ തുടങ്ങിയവ ഉണ്ട്. കുട്ടികള്‍ക്ക് 20, മുതിര്‍ന്നവര്‍ക്ക് 30 രൂപയുമാണ് പ്രവേശനഫീസ്, എല്ലാ ദിവസവും എത്തുന്നവര്‍ക്കും, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും ടിക്കറ്റുകളില്‍ ഇളവ് നല്‍കും. മൂന്നാറിന്റെ വിനോദസഞ്ചാര സാധ്യതകള്‍ക്ക് കൂടുതല്‍ ഉണര്‍വേകുന്നതാകും വിന്റര്‍ കാര്‍ണിവെല്‍.
- Log in to post comments