2019 20 പദ്ധതി -കുടയത്തൂര്‍ ഗ്രാമ പഞ്ചായത്ത് ഒന്നാമത്
2019 - 20 സാമ്പത്തിക വര്‍ഷത്തെ പദ്ധതി ചിലവിനത്തില്‍ കുടയത്തൂര്‍ പഞ്ചായത്ത് സംസ്ഥാനതലത്തിലും ഇടുക്കി ജില്ലയിലും ഒന്നാമതെത്തി. 1.81 കോടി രൂപയാണ് കുടയത്തൂര്‍ പഞ്ചായത്തിന്റെ 2019-20 ലെ വാര്‍ഷിക ബഡ്ജറ്റ്. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ മൂന്ന് മാസങ്ങള്‍ കൂടി ശേഷിക്കെ 1.17 കോടി രൂപ പഞ്ചായത്ത് ഇതിനകം ചെലവഴിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് പുഷ്പ വിജയന്‍ പറഞ്ഞു. ആരോഗ്യരംഗം, ഉല്പാദനമേഖല, സേവനമേഖല ഉള്‍പ്പെടെ പഞ്ചായത്തിന്റെ സമഗ്രവികസനം ലക്ഷ്യമാക്കിക്കൊണ്ടുള്ള നൂതന പ്രൊജെക്ടുകളും പ്രവര്‍ത്തനങ്ങളുമായാണ് പഞ്ചായത്ത് മുന്നോട്ട് പോകുന്നത്. പഞ്ചായത്തിനെ സമ്പൂര്‍ണ്ണ മാലിന്യമുക്ത പഞ്ചായത്താക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും പുഴകളും നീര്‍ച്ചാലുകളും വീണ്ടെടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നല്ല രീതിയില്‍ പുരോഗമിക്കുന്നതായി അധികൃതര്‍ പറഞ്ഞു. കൂടാതെ വസ്തുനികുതി പിരിവിനത്തിലും പഞ്ചായത്ത് ഇടുക്കി ജില്ലയില്‍ മുന്‍പന്തിയിലാണ്. 86.52 ശതമാനം നികുതി ഇതിനോടകം പിരിച്ചു കഴിഞ്ഞു.
- Log in to post comments