Skip to main content

സമ്മതിദാനദിനം: സംസ്ഥാനതല കത്തെഴുത്ത് മത്സരം 15ന്

2020 ലെ പത്താമത് ദേശീയ സമ്മതിദാന ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ വിവിധ സർക്കാർ, സർക്കാർ എയിഡഡ്, അംഗീകൃത സ്വകാര്യ സ്‌കൂളുകളിലെ എട്ടാം ക്ലാസ്സുമുതൽ പന്ത്രണ്ടാം ക്ലാസ്സുവരെയുള്ള വിദ്യാർത്ഥികളിൽ നിന്നും ജില്ലാ തലത്തിൽ നടത്തിയ കത്തെഴുത്ത് മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കിയവർക്കുള്ള സംസ്ഥാനതല കത്തെഴുത്ത് മത്സരം ജനുവരി 15ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം തൈക്കാട് പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ നടക്കും. ഭാവി വോട്ടർമാരെയും തിരഞ്ഞെടുപ്പിന്റെയും ജനാധിപത്യത്തിന്റെയും നിഷ്പക്ഷവും നിർഭയവും പരിപൂർണ്ണവുമായ പങ്കാളിത്തത്തിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കുകയും അവ മറ്റുള്ളവരിലേക്ക് പകരാൻ പ്രോത്സാഹിപ്പിക്കാനുമാണ് മത്സരം. പരിപാടിയുടെ ഉദ്ഘാടനം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ നിർവ്വഹിക്കും. സംസ്ഥാനതല മത്സരത്തിൽ വിജയികളാകുന്നവർക്ക് ജനുവരി 25ന് അയ്യങ്കാളി ഹാളിൽ നടക്കുന്ന ദേശീയ സമ്മതിദാന ദിന ചടങ്ങിൽ അവാർഡും ഫലകവും സമ്മാനിക്കും.
പി.എൻ.എക്സ്.128/2020

date