Skip to main content

ചേർപ്പ് ബ്ലോക്ക് പഞ്ചായത്തിലെ ലൈഫ് ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും 13 ന്

ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് ലൈഫ് മിഷൻ ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും 2020 ജനുവരി 13-ന് ചേർപ്പ് ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് രാവിലെ 10 മണിക്ക് നാട്ടിക എം എൽ എ ഗീത ഗോപി ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡെന്റ് ശ്രീമതി വി.ആർ സരള അദ്ധ്യക്ഷത വഹിക്കും. ലൈഫ് മിഷൻ പി എം എ വൈ പദ്ധതി പ്രകാരം ഇതിനോടകം തന്നെ ചേർപ്പ് ബ്ലോക്ക് പഞ്ചായത്തും ബ്ലോക്ക് പ്രദേശത്തെ ഗ്രാമ പഞ്ചായത്തുകളും ചേർന്ന് 180 ൽ പരം ഭവന നിർമാണങ്ങളാണ് പൂർത്തീകരിച്ചത്. കേരള സംസ്ഥാന ഗവർമെന്റ് ആവിഷ്‌ക്കരിച്ച ലൈഫ് മിഷൻ ഭവന നിർമാണ പദ്ധതിയിലൂടെ സുരക്ഷിതവും മാന്യവുമായ വീടുകൾ നൽകുക എന്നതാണ് ലക്ഷ്യമിടുന്നത്. ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ടി സണ്ണി, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ പി കെ ലോഹിതാക്ഷൻ, ഷീല വിജയകുമാർ വിവിധ പഞ്ചായത് പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുക്കും.

date