Post Category
ഉറപ്പുകൾ സംബന്ധിച്ച സമിതി യോഗം 14ന് ആലപ്പുഴയിൽ
സർക്കാർ നൽകുന്ന ഉറപ്പുകൾ സംബന്ധിച്ച നിയമസഭാ സമിതി (2019-21) ജനുവരി 14ന് രാവിലെ 10.30 മണിക്ക് ആലപ്പുഴ ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ മാലിന്യ സംസ്‌കരണത്തിനും നിയന്ത്രണത്തിനുമായി നടപ്പിലാക്കുന്ന പദ്ധതികളെ സംബന്ധിച്ച് വിനോദസഞ്ചാരം, തദ്ദേശസ്വയംഭരണം, തുറമുഖം, പരിസ്ഥിതി എന്നീ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരിൽ നിന്നും തെളിവെടുക്കും. തുടർന്ന് ആലപ്പുഴ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ അവലോകനം ചെയ്യും.
പി.എൻ.എക്സ്.133/2020
date
- Log in to post comments